പാലക്കാട് : സംസ്ഥാനത്തേയ്ക്കുള്ള ലഹരിമരുന്ന് കടത്ത് തടയാൻ എക്സൈസ് നടത്തിയ പരിശോധനയിൽ 30 ലക്ഷംരൂപയുടെ കുഴൽപ്പണം കണ്ടെത്തി. വാളയാർ ചെക്ക് പോസ്റ്റിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ എക്സൈസ് നടത്തിയ പരിശോധനയിൽ 30 ലക്ഷംരൂപയുടെ കുഴൽപ്പണം പിടികൂടി. കേസിൽ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന 30 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് വന്ന ബസിലുള്ളവരെയും പരിശോധിക്കുന്നതിനിടെയാണ് കുഴൽപ്പണവുമായി പ്രതി പിടിയിലായത്. ബസിൽ യാത്ര ചെയ്ത മഹാരാഷ്ട്ര സ്വദേശി ശിവാജിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ 30 ലക്ഷം രൂപ കണ്ടെത്തിയത്.
ഇയാളുടെ പക്കൽ പണം സംബന്ധിച്ച മറ്റ് രേഖകളൊന്നും ഇല്ലായിരുന്നു. ചോദ്യം ചെയ്യലിൽ കുഴൽപ്പണമാണെന്നും പണം എറണാകുളത്തെത്തിിച്ചാൽ 25000 രൂപ ലഭിക്കുമെന്നും ശിവാജി സമ്മതിച്ചു. ഇയാളെ വാളയാർ പൊലീസിന് കൈമാറി.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…