topnews

ലഹരിക്കടത്ത് തടയാൻ നടത്തിയ പരിശോധന, പിടികൂടിയത് 30 ലക്ഷംരൂപയുടെ കുഴൽപ്പണം

പാലക്കാട് : സംസ്ഥാനത്തേയ്ക്കുള്ള ലഹരിമരുന്ന് കടത്ത് തടയാൻ എക്സൈസ് നടത്തിയ പരിശോധനയിൽ 30 ലക്ഷംരൂപയുടെ കുഴൽപ്പണം കണ്ടെത്തി. വാളയാർ ചെക്ക് പോസ്റ്റിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ എക്സൈസ് നടത്തിയ പരിശോധനയിൽ 30 ലക്ഷംരൂപയുടെ കുഴൽപ്പണം പിടികൂടി​. കേസിൽ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന 30 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് വന്ന ബസിലുള്ളവരെയും പരിശോധിക്കുന്നതിനിടെയാണ് കുഴൽപ്പണവുമായി പ്രതി പിടിയിലായത്. ബസിൽ യാത്ര ചെയ്ത മഹാരാഷ്ട്ര സ്വദേശി ശിവാജിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ 30 ലക്ഷം രൂപ കണ്ടെത്തിയത്.

ഇയാളുടെ പക്കൽ പണം സംബന്ധിച്ച മറ്റ് രേഖകളൊന്നും ഇല്ലായിരുന്നു. ചോദ്യം ചെയ്യലിൽ കുഴൽപ്പണമാണെന്നും പണം എറണാകുളത്തെത്തിിച്ചാൽ 25000 രൂപ ലഭിക്കുമെന്നും ശിവാജി സമ്മതിച്ചു. ഇയാളെ വാളയാർ പൊലീസിന് കൈമാറി.

Karma News Network

Recent Posts

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

6 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

28 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

41 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

55 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

1 hour ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

2 hours ago