topnews

ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം ; ആലപ്പുഴയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

ആലപ്പുഴ: ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് സി.പി.എം. കൊമ്മാടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനെതിരെ നടപടിയെടുത്തത്. രണ്ടാഴ്ച മുന്‍പാണ് പ്രകാശനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നിനിന്നു പുറകെ ഒന്നായി ആലപ്പുഴയില്‍ സി.പി.എമ്മിൽ വിവാദങ്ങൾക്ക് ക്ഷാമമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ലോക്കൽ കമ്മറ്റിയുടേതാണ് തീരുമാനം പ്രകാശന് പകരം കെ സ് ഗിരിയെ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലപ്പെടുത്തി. രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് സംഭവം ഉണ്ടായത്. അതേസമയം, സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം എഡി ജയന് പാർട്ടിയുടെ കാരണംകാണിക്കൽ നോട്ടിസ് നൽകി. വിവാദത്തിൽ ജയൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്.

ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ഏരിയാ കമ്മറ്റിയാണ് നോട്ടിസ് നൽകിയത്. ലോക്കൽ കമ്മറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജയൻ ഏരിയാ കമ്മറ്റിയിലെത്തിയത് മത്സരത്തിലൂടെയാണ്. സോണയ്ക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം. ഈ ആരോപണത്തിന് വിശദീകരണം ചോദിച്ചാണ് സിപിഎം ജില്ല സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ്

 

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

17 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

50 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago