national

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം, രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

തമിഴ്‌നാട്: ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്.

വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി 10ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറി.

പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഗുരു തരമായി പരുക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

19 mins ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

30 mins ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

52 mins ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

1 hour ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

1 hour ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

2 hours ago