kerala

വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു, സംഭവം തൃശ്ശൂരിൽ

പെരിങ്ങോട്ടുകര : വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. പെരിങ്ങോട്ടുകര കരുവാംകുളത്തായിരുന്നു സംഭവം. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു.

ഗൃഹനാഥനായ ബിജു വിദേശത്താണ്. വീട്ടിൽ ബിജുവിന്റെ അമ്മയും ഭാര്യയും വിദ്യാർഥികളായ നാല് പെൺമക്കളുമാണുള്ളത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല.

അതേസമയം, കട്ടപ്പന മേരിക്കുളത്ത് കടകളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ സ്വദേശി സതീഷ് പിടിയിൽ. മേരികുളത്ത് ഏഴ് കടകളിൽ കവർച്ച നടത്തിയ മോഷ്ടാവാണ് പൊലീസ് പിടിയിലായത്. ജനുവരി 30 ന് മേരികുളത്തെ കടകളിൽ കവർച്ച നടത്തിയ മോഷ്ടാവായ സതീഷിനെ തൃശൂർ പൊലീസ് മറ്റൊരു കേസിൽ പിടികൂടിയതോടെയാണ് മോഷണ പരമ്പര പുറത്തറിഞ്ഞത്.

ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് മേരികുളത്തെ മോഷണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വരുന്നത്. തുടർന്ന് ഉപ്പുതറ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

20 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

25 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

27 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

53 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago