പാലക്കാട്: ‘പി.ടി.7’ ആനയുടെ കണ്ണിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചെത്തിക്കാൻ ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ്.
വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി ആന ഇപ്പോൾ ധോണിയിലെ കൂട്ടിലാണ്. 20 വയസ്സ് മാത്രമുള്ള ‘പി.ടി.7’ (ധോണി) ആനയ്ക്ക് മെച്ചപ്പെട്ട ചികിത്സയിലൂടെ കാഴ്ചക്കുറവ് പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കൂട്ടിലാക്കിയതുമുതൽ തുള്ളിമരുന്ന് നൽകിവരുന്നുണ്ട്.
ബുധനാഴ്ച വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ആനയെ ധോണിയിലെത്തി പരിശോധിച്ചിരുന്നു. പിന്നാലെ ആനയുടെ വലതുകണ്ണിന് കാഴ്ച വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. മുമ്പ് ജനവാസമേഖലയിലിറങ്ങി നടന്നിരുന്ന സമയത്ത് എയർഗൺ പെല്ലറ്റ് കൊണ്ടാണ് ആനയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതെന്ന് സൂചനയുണ്ട്.
ആനയെ പിടികൂടുമ്പോൾ വലതുകണ്ണിന് കാഴ്ചക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനംവകുപ്പിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം നടത്തിയിരുന്നു. പിന്നാലെ ആനയ്ക്ക് സാധ്യമായ എല്ലാ ചികിത്സകളും നടത്താൻ വനംവകുപ്പുമേധാവി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…