entertainment

അലുവയും മത്തിക്കറിയും, അച്ഛനും മോളും, പരട്ട കെളവന് കല്യാണം, ചെമ്പന്‍ വിനോദിന്റെ വിവാഹ ചിത്രത്തിന് അധിക്ഷേപം, മറുപടിയുമായി യുവാവ്

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ചെമ്പന്‍ വിനോദ് ജോസ് ഇന്നലെ വിവാഹിതന്‍ ആയിരുന്നു. കോട്ടയം സ്വദേശിയയാ മറിയമാണ് വധു. സോഷ്യല്‍ മീഡിയകളില്‍ നിറയെ ഈ വിവാഹ വാര്‍ത്തയായിരുന്നു വൈറലായത്. 45 വയസുള്ള ചെമ്പന്‍ വിനോദ് ജോസും 25 വയസുള്ള മറിയമും തമ്മിലുള്ള വിവാഹത്തെ പരിഹസിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ വന്‍ സദാചാര ആക്രമണമണ് ഉണ്ടായത്. ഇതിനെതിരെ ഷാഫി പൂവത്തിങ്കല്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും വൈറലായി.

ഷാഫി പൂവത്തിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അലുവയും മത്തിക്കറിയും, അച്ഛനും മോളും, ആ ഭാഗ്യം കുറച്ച് കാലം കഴിഞ്ഞാല്‍ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില, പരട്ട കെളവന് കല്യാണം ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തക്ക് കീഴിലെ ,കൊറോണയെ പൊരുതി തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പ്രബുദ്ധ മലയാളികളുടെ ചില ‘സഭ്യമായ’ പ്രതികരണങ്ങളാണ്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പില്‍ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്. അവരുടെ മനസ്സില്‍ ആഴത്തില്‍ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാന്‍ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങള്‍ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും. മനുഷ്യര്‍ക്ക് പലതരം ഫ്രസ്‌ട്രേഷനുകള്‍ ഉണ്ടാകും .അതില്‍ മലയാളി സമൂഹത്തില്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് ലൈംഗിക ഫ്രസ്‌ട്രേഷന്‍ തന്നെയാണ്. അതിനുള്ള കാരണം എന്തെന്നാല്‍ മലയാളികള്‍ക്ക് ലൈംഗികതക്കായി എളുപ്പത്തില്‍ ലഭ്യമാകുന്നതും സാമൂഹിക ദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടതുമായ ഒരേ ഒരു സാധ്യത വ്യവസ്ഥാപിത വിവാഹം മാത്രമാണ്.ആ വിവാഹത്തിനാണെങ്കില്‍ പല ചട്ടക്കൂടുകളുമുണ്ട്. ആണിന്റെയും പെണ്ണിന്റെയും ജാതി,മതം , പ്രായം, പാരമ്പര്യം സൗന്ദര്യം, തുടങ്ങിയ പല മാനദണ്ഡങ്ങളുടെയും പരിശോധന കഴിഞ്ഞ് മാത്രമേ ആ സ്ഥാപനകത്തു നിന്നും ഒരു ഇണയെ കിട്ടു. അതായത് പല മനുഷ്യരും മേല്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ തട്ടി വിവാഹം എന്ന സ്ഥാപനത്തിന് പുറത്തായി പോകാം.

ഉദാഹരണത്തിന് പ്രായക്കൂടുതലുള്ള ഒരാണിനോ വിധവയായ ഒരു സ്ത്രീക്കോ ആ വ്യക്തി ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ ലഭിക്കാന്‍ ആണ്‍ പെണ്‍ ബന്ധത്തിന് വ്യവസ്ഥാപിത വിവാഹത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തില്‍ പ്രയാസമാണ്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി വിവാഹത്തിനായി(ലൈഗികതക്കായി) നല്ലൊരു പ്രായം തികയുന്നത് വരെ കാത്തിരിക്കുകയും വേണം.കാത്തിരുന്നാല്‍ തന്നെ ദാമ്പത്യ ലൈംഗികത പല കാരണങ്ങള്‍ കൊണ്ടും അസംതൃപ്തികളില്‍ അകാലചരമം പ്രാപിക്കാനും കാരണങ്ങള്‍ നിരവധിയാണ്. വിവാഹേതര ലെഗിറ്റിമേറ്റ് ബന്ധങ്ങളോ ഉത്തരേന്ത്യയിലെ പോലെ വേശ്യാലയങ്ങളോ (ഉത്തരേന്ത്യന്‍ വേശ്യാലയ മാതൃകകളോട് യോജിപ്പില്ല) കൂടിയില്ലാത്ത കേരള സമൂഹത്തില്‍ സ്വഭാവികമായും ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്‌ട്രേഷന്‍ അനുഭവിച്ചിലെങ്കിലേ അത്ഭുതമുള്ളു. ഇനി വ്യവസ്ഥാപിത വിവാഹത്തിന്റെ ചട്ടക്കൂടുകളെ പൊളിച്ചു കളയാന്‍ ആത്മവിശ്വാസവും കഴിവുമുള്ള ഒരു ചെമ്പന്‍ വിനോദോ, അല്ലെങ്കില്‍ വ്യവസ്ഥാപിത വിവാഹത്തിന് പുറത്ത് ലിവിങ് റിലേഷന്‍ഷിപ്പോ പ്രണയമോ നയിക്കാന്‍ കഴിവും ധൈര്യവുമുള്ള മറ്റാരെങ്കിലുമോ പാരമ്പര്യ വഴക്കങ്ങളില്‍ നിന്നും വിരുദ്ധമായ ആരോഗ്യകരമായ ഒരു ആണ്‍പെണ്‍ ബന്ധം പുലര്‍ത്തുന്നത് കണ്ടാല്‍ മേല്‍ പറഞ്ഞ ശരാശരി ഫസ്‌ട്രേറ്റഡ് മലയാളിക്ക് സ്വഭാവികമായും കുരുപൊട്ടും.തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പ്!

അതിന്റെ പുറത്ത് നിന്ന് അവര്‍ ഇത്തരം ബന്ധങ്ങളെ സദാചാര നിഷ്ഠ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ച് സ്വയം ആശ്വാസം കണ്ടെത്തും. പക്ഷേ അപ്പോഴും സദാചാര വെറിയന്‍മാര്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടുന്നില്ല.They are nto treating the cause. അവരുടെ യഥാര്‍ത്ഥ പ്രശ്‌നം അവരുടെ ഉപബോധ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ആണ്‍ പെണ്‍ ബന്ധം പുലര്‍ത്തുന്നതിന് വേണ്ട കഴിവോ( കഴിവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് mental qualtiy) സാമൂഹിക കീഴ്‌വഴക്കങ്ങളെ പൊട്ടിച്ചെറിയാനുള്ള ആത്മവിശ്വാസമോ അവര്‍ക്കില്ല എന്നതാണ്. അത് കൊണ്ട് തന്നെ സദാചാര വെറിയന്‍മാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങള്‍ തടയാന്‍ നടന്നത് കൊണ്ടോ ചെമ്പന്‍ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം തീരാന്‍ പോകുന്നില്ല. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്.അതിനുള്ള ആരോഗ്യകരമായ പരിഹാരം നിങ്ങള്‍ തന്നെ കണ്ടെത്തു. ചുരുങ്ങിയ പക്ഷം ഒന്ന് പ്രണയിക്കാന്‍ ശ്രമിക്കൂ..

 

നിങ്ങളേയും ഈ നാടിനെയും രക്ഷിക്കൂ. ചെമ്പന്‍ വിനോദിന്റെ കാര്യത്തില്‍ സിനിമാക്കാരടക്കം ചേര്‍ന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാര്‍ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്.പൊതുമുതലായത് കൊണ്ട് തന്നെ അവര്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ട്. ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരു. നടന്‍ ചെമ്പന്‍ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago