entertainment

ഡിംപലിന്റെ മടങ്ങിവരവിന് ഇനിയും ഹോപ്പുണ്ട്, പ്രതീക്ഷ പങ്കുവെച്ച് ആരാധകന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ വളരെയധികം ശ്രദ്ധേയയായ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. പിതാവ് മരിച്ചതിനെ തുടര്‍ന്ന് താരത്തിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇത് ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ സങ്കടത്തിലാഴ്ത്തുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും കരുതിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു ഡിംപല്‍. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യാതൊരു കൂസലുമില്ലാതെ ആരുടെ മുന്നിലാണെങ്കിലും തുറന്ന് പറയുന്നയാളായിരുന്നു ഡിംപല്‍. ബിഗ്‌ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വ്യക്തി കൂടിയായിരുന്നു ഡിംപല്‍.

അതേസമയം ഡഡിംപല്‍ ഇനി തിരിച്ചു വരില്ലെന്ന് കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഡിംപല്‍ ബിഗ്‌ബോസ് വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സഹമത്സരാര്‍ത്ഥികള്‍. എന്നാല്‍ ഡിംപല്‍ മടങ്ങി വരില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെ എല്ലാവര്‍ക്കും വീണ്ടും സങ്കടമായി. നിലവിലെ സാഹചര്യത്തില്‍ ഡിംപലിനെ തിരികെ എത്തിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഡിംപലിനെ കുറിച്ചുളള അവസാന പ്രതീക്ഷ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കോവിഡ് ആണ് ഡിംപലിന് തിരിച്ചെത്താന്‍ വിലങ്ങായി നില്‍ക്കുന്നതെങ്കില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരില്‍ ഒരാള്‍ പറയുന്നത്. ഡിംപലിന്‌റെ ആരാധക കൂട്ടായ്മയുടെ പേജിലാണ് ജെറിന്‍ മാത്യൂ എന്ന പ്രേക്ഷകന്‍ കുറിപ്പുമായി എത്തിയത്.

കോവിഡാണ് ഡിംപലിന്‌റെ തിരിച്ചുവരവിന് തടസം എങ്കില്‍ ഇനിയും ഹോപ്പുണ്ട്. ഒരു സാധ്യത പറയാം ഡിംപല്‍ എത്രയും വേഗം ചെന്നൈയില്‍ തിരിച്ചെത്തുന്നു. ആര്‍ടി പിസിആര്‍ ടെസ്റ്റ് എടുക്കുന്നു, 3 ദിവസം വെയിറ്റ് ചെയ്യുന്നു. ഒരിക്കല്‍ കൂടി ടെസ്റ്റ് എടുക്കുന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ റീ എന്‍ട്രി നടക്കുന്നു. ഒരാഴ്ചയക്കകം ഈ പോസിബിലിറ്റി നമുക്കറിയാം എന്നാണ് ജെറിന്‍ കുറിച്ചത്.

Karma News Network

Recent Posts

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ…

14 mins ago

തീവ്ര ഇസ്ലാമിസ്റ്റും ഹിജാബ് വാദിയുമായ അടിവാരത്തിനു രശ്മി നായരുമായി എന്താണ് ഇടപാട്, ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ

ദീപാ നിശാന്തിനു വെടി മരുന്നിൻ്റെ ഗന്ധമെന്ന് പരോക്ഷമായി ആക്ഷേപിച്ച ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ…

18 mins ago

ശാന്തകുമാരി വധക്കേസ്: പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ…

41 mins ago

40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്താണ്? ആനിയുടെ ചോദ്യത്തിന് മറുപടി നൽകി മായ വിശ്വനാഥ്

ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു.…

42 mins ago

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച് വിമാനം; പലര്‍ക്കും പരിക്കേറ്റത് സീലിങ്ങില്‍ തലയിടിച്ച്, ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ…

44 mins ago

കണ്ണൂരിൽ നവവധു ജീവനൊടുക്കി, ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡിൽ

ആലക്കോട് : നവവധു വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ…

1 hour ago