entertainment

പോടീ എന്ന് പോലും വിളിച്ചു ഒരാളെ ആക്ഷേപികാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്നയാള്‍, മണിക്കുട്ടന്‍

ബിഗ്‌ബോസില്‍ നിന്നുമുള്ള മണിക്കുട്ടന്റെ പിന്മാറ്റം പ്രേക്ഷകരെയും മറ്റ് മത്സരാര്‍ത്ഥികളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത് മണിക്കുട്ടനെ കുറിച്ചുള്ള ഒരു കുറിപ്പാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ നാന്‍സി ഡ്രു എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. പുള്ളി അവിടെ തുടര്‍ന്നാല്‍ ഇനി ഹോട്ട്സ്റ്റാര്‍ എടുക്കും. പുള്ളി വരുമ്പോള്‍ വോട്ട് ചെയ്തു തുടങ്ങുകയും ചെയ്യും. ആര്‍മിക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്ത് ഇരിക്കുന്നു എംകെ. സാക്ഷരകേരളം അര്‍ഹിക്കുന്ന വിജയം. -കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം,

കഴിഞ്ഞ രണ്ട് ബിഗ് ബോസിലും ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ഏറ്റവും ടോക്‌സിസിറ്റി വച്ച് പുലര്‍ത്തുന്നവര്‍ക്ക്, ഒരു ടോക്‌സിക് ഫാന്‍ ബേസ് ഉണ്ടാകുന്നത് കണ്ട് കഷ്ടം തോന്നിയിരുന്നു. ഇത്രേം എജ്യുക്കേറ്റഡ് ആയ മലയാളി എങ്ങനേ അങ്ങനൊ മസ്‌കുലിന്‍ ടോക്‌സിസിറ്റിയെ സപ്പോര്‍ട്ട് ചെയുന്നു എന്ന് കരുതിയിരുന്നു. അങ്ങനെ ഇരിക്കെ ആണ് ബിബി3 വരുന്നത്. ഇതുവരെ ആരുടെയും ഫാന്‍ ആവാത്ത ഞാനും, ഒരു വലിയ ഭൂരിപക്ഷം പ്രേക്ഷകരെയും വീഴ്ത്തി, ലവലേശം ടോക്‌സിസിറ്റി ഇല്ലാതെ, പ്രകടമായ ഒരു ടോക്‌സിക് ഫാന്‍ ബേസ് ഉണ്ടാക്കാതെ, ഒരു താരം ഉയര്‍ന്ന് വന്നത്. മണിക്കുട്ടന്‍.

വാട്ട് എ ഹ്യൂമന്‍ ഹി ഈസ്, വാടി, പോടീ എന്ന് പോലും വിളിച്ചു ഒരാളെ ആക്ഷേപികാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, പ്രത്യേകിച്ചും ക്ലിയര്‍ കട്ട് ആയ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള, ക്ഷമിക്കേണ്ടിടത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്‌ബോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അണ്‍ബിലീവബ്ലി ലവ്വബിള്‍ ക്യാരക്ടര്‍.

അയാള്‍ ഫ്‌ലാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ മനുഷ്യന്‍ ഹൃദയങ്ങള്‍ നേടുകയും ജീവിതപങ്കാളിക്കൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടാകും. പുള്ളി അവിടെ തുടര്‍ന്നാല്‍ ഇനി ഹോട്ട് സ്റ്റാര്‍ എടുക്കും. പുള്ളി വരുമ്‌ബോള്‍ വോട്ട് ചെയ്തു തുടങ്ങുകയും ചെയ്യും. ആര്‍മിക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്ത് ഇരിക്കുന്നു എംകെ. സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി. അദ്ദേഹം പിന്മാറില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രതീക്ഷിക്കുന്നു.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

15 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

34 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

59 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago