entertainment

ആ ബന്ധത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടു, ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പൊള്‍ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം

ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ടണറും സുഹൃത്തുമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃ സുരേഷുമായി അടുത്തെന്ന വാര്‍ത്ത പുറത്തെത്തിയരുന്നു. അമൃതയെ മാറോട് ചേര്‍ത്ത് ഗോപി സുന്ദര്‍ പങ്കുവെച്ച സെല്‍ഫിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അമൃത പങ്കുവെച്ച പോസ്റ്റും വൈറലായി.

10 വര്‍ഷത്തോളമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതമാണ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും ഇതോടെ അവസാനിപ്പിച്ചത്. പരസ്യമായി ഇതേക്കുറിച്ച് പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മനുഷ്യനെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുമ്പോഴുള്ള വേദനയെക്കുറിച്ച് നിധി കുര്യന്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

സോഷ്യല്‍മീഡിയയില്‍ വൈറലായ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ, എനിക്ക് അമൃത സുരേഷിന്റെ പാട്ടുകള്‍ ഇഷ്ട്ടമാണ്. അവരെ കാണാന്‍ ഇഷ്ട്ടമാണ്. മകള്‍ക്കൊപ്പം അവര്‍ ചെയ്യുന്ന വ്‌ലോഗുകള്‍ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റിയൂഡ്‌സ് ഇഷ്ട്ടമാണ്. ആരും പൂര്‍ണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. ജീവിച്ചു. അവര്‍ക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.

അവര്‍ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തു ആഘോഷിച്ചു. (സ്വാഭാവികം – ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകള്‍ വേണമല്ലോ. അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ആരെയും വിധിക്കാന്‍ നില്‍ക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പൊ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം. എത്രത്തോളം അവര്‍ ആ ബന്ധത്തിന്റെ പേരില്‍ പൊതു വേദികളിലും സോഷ്യല്‍മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തില്‍ ചേര്‍ന്ന് നിന്നു. ഇപ്പോള്‍ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു.

ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.. ജീവന് തുല്യം സ്‌നേഹിച്ച മനുഷ്യരെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ചോര്‍ക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്‌നേഹം ഈസ് ബ്ലൈന്‍ഡ് എന്നാണല്ലോ. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാവാം. നമ്മള്‍ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശെരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കില്‍ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്‌നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വര്‍ത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാന്‍.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

11 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

23 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

57 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago