മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദ് ഫാസിലും സസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഭാര്യ ഭര്ത്താക്കന്മാരായി ഒരുമിച്ച അഭിനയിച്ചതിന് ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ, തങ്ങളുടെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഒരു അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ച് ഫഹദ് പറയുന്നതാണ് വീഡിയോയില്‍.
ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ബാംഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു’ ഫഹദ് പറഞ്ഞു.
നസ്രിയ വന്നപ്പോള്‍ ജീവിതം അര്‍ഥ പൂര്‍ണമായെന്ന് ഫഹദ് ഫാസില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാന്‍. വീട്ടില്‍നിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേര്‍വഴിക്ക് നടത്താന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ഫഹദ് നസ്രിയ ജോഡികളുടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…