entertainment

നസ്രിയയുടെ ലക്കി അലിയാണ് ഞാന്‍, ഫഹദ് ഫാസില്‍ പറയുന്നു

മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഫഹദിന്റേതായി പുറത്തെത്തുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ക്ക് ഇടയില്‍ ഏറെ പ്രതീക്ഷയുമുണ്ട്. ഫഹദ് ചിത്രങ്ങള്‍ ഒരു മിനിമം ഗ്യാരന്റി ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ പറയുന്നതും. എന്നാല്‍ തന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ മാജിക്ക് ഒന്നുമില്ലെന്നും പലപ്പോഴും ഭാഗ്യമാണെന്നുമാണ് ഫഹദിന്റെ അഭിപ്രായം.

‘എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്, കാരണം ഞാന്‍ വളരെ ഭാഗ്യമുള്ളയാളാണ്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തിപ്പെടുകയാണ് ഞാന്‍. അല്ലാതെ മാജിക്കോ, എന്തെങ്കിലും റോക്കറ്റ് സയന്‍സോ ഇല്ല, എല്ലാം സംഭവിക്കുന്നതാണ്,’ ഫഹദ് പറയുന്നു. ഒരു മാധ്യമത്തിന് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ്.

അടുത്തിടെയായി മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തെത്തിയത്. ഈ മൂന്നും ഒടിടി റിലീസ് ആയിരുന്നു. സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയും ഫഹദ് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് എന്നു വാര്‍ത്തകളുണ്ട്. സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

28 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

32 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

53 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago