entertainment

2.1 കോടിയുടെ ലാൻഡ് റോവർ സ്വന്തമാക്കി ഫഹദും നസ്രിയയും

ഒൻപതാം വിവാഹവാർഷികത്തിൽ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. ലാൻഡ് റോവർ ഡിഫൻഡറിന്റെ 5.0 ലിറ്റർ വി8 ആഡംബര വാഹനമാണ് ഇവർ സ്വന്തമാക്കിയത്. ഏകദേശം 2.11 കോടി രൂപയാണ് ലാൻഡ് റോവർ ഡിഫൻഡർ 5.0 ലീറ്റർ പെട്രോൾ വി8ന്റെ വില. ഇതിന് മുൻപ് ലംബോർഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും ഫഹദും നസ്രിയയും സ്വന്തമാക്കിയിരുന്നു.

ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ ഡിഫൻഡർ മോഡലിൽ 89 ലിറ്ററാണ് ഫ്യുവൽ കപ്പാസിറ്റി. 397 ലീറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേസ്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഡിഫൻഡറിൽ ആറ് എയർബാഗുകളാണ് നൽകിയിട്ടുള്ളത്. കൂടാടെ, ഓട്ടോമേറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, പവർ അഡ്ജസ്റ്റബിൾ റിയർവ്യൂ മിറർ, മുന്നിലും പിന്നിലും ഫോഗ് ലൈറ്റ്, ചൂടും യു.വി കിരണങ്ങളും അകത്തേക്കു കടക്കാൻ സാധിക്കാത്ത വിധം വിൻഡ് സ്‌ക്രീൻ എന്നിവയും ഈ ആഡംബര വാഹനത്തിലുണ്ട്. വയർലെസ് ഫോൺ ചാർജിങ്, യു.എസ്.ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, 10 ഇഞ്ച് ടച്ച് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾക്കൊള്ളുന്ന കണക്ടിവിറ്റി എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡിഫൻഡറിൽ ഒരുക്കിയിട്ടുണ്ട്. 14.01 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ലാൻഡ് റോവർ ഡിഫൻഡറിൻറെ ഇന്ധനക്ഷമത.

4997 സിസിയുള്ള വാഹനത്തിന് 4000 ആർ.പി.എമ്മിൽ 296.36bhp കരുത്തും 1500-2500 ആർ.പി.എമ്മിൽ 650Nm ടോർക്കും പുറത്തെടുക്കാനാവും. നൂറുകിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ എട്ടു സെക്കൻഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

15 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

42 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago