entertainment

കോടികൾ സമ്പാദിക്കുന്നതിൽ അല്ല കാര്യം,ഒരു കുഞ്ഞിക്കാല് കാണുവാൻ 15 മിനിറ്റ് മാറ്റി വയ്ക്കൂ,കമന്റ് വൈറൽ

മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ഫഹദും നസ്രിയയും ഒരു പുതിയ ഒരു പോർഷെയുടെ സൂപ്പർ താരം 911കരേര എസ് സ്വന്തമാക്കിയത്.കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇരുവരും വാങ്ങിയതും.ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്‌സ് ഷോറൂം വില.ഈ വാർത്ത വലിയ കൗതുകത്തോടെ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതും.എല്ലാവരും ഒരുപോലെ കാർ എടുത്തതിന് അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലർ അനാവശ്യ ആർഭാടമാണ് ഇത് എന്ന് ചൂണ്ടികാട്ടി കൊണ്ട് രംഗത്ത് എത്തിയിരുന്നു.എന്നാൽ ഇക്കൂട്ടത്തിൽ വന്ന ഒരു കമന്റ് ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.ഈ കമന്റ് നൽകിയിരിക്കുന്നത് ഒരു യുവതിയാണ്.കല്യാണം കഴിഞ്ഞിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് യുവതി കമന്റിലൂടെ ചോദ്യമുയർത്തിയിരിക്കുന്നത്

രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം.ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്.ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്,എന്തെ അതിനുമാത്രം ഒരു 15മിനിറ്റ് സമയം കിട്ടിയില്ലേ?എന്നായിരുന്നു യുവതിയുടെ കമന്റ്.യുവതിയുടെ കമന്റിനെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.ഈ കമന്റ് സ്‌ക്രീൻഷോട്ട് എടുത്ത് സംഗീത സംവിധായകൻ കൈലാസ് മേനോൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു

സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയമുന്നിലെത്തിയിരുന്നു നസീം അഭിനയജീവിതം തുടങ്ങിയത്.അവതാരകയായും നസ്രിയ പ്രേക്ഷകർക്ക് .പളുങ്ക്,ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത് യുവ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനമാണ് നസ്രിയയെ പോപ്പുലർ ആക്കിയത്.തുടർന്ന് മാഡ് ഡാഡ് എന്ന സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച നേരം എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്,ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്.2011ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.നസ്രിയ നസീമുമായി 21ഓഗസ്റ്റ് 2014ൽ വിവാഹിതരായി.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

23 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

42 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago