trending

2.70 കോടി വില വരുന്ന ഡിഫൻഡർ ഡി 90 സ്വന്തമാക്കി ഫഹദ്

മലയാള താരങ്ങൾ സ്വന്തമാക്കുന്ന വാഹനങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയ ഡിഫൻഡർ ഡി 90 യുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിലെ ആദ്യ ഡിഫൻസർ ഡി 90 ആണ് താര ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. നികുതിമാത്രം 46 ലക്ഷം വരും. 2.70 കോടിയാണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ്.

അടുത്തിടെ ബിഎംഡബ്ല്യു 740ഐ താരം തന്റെ ഗാരേജിലെത്തിച്ചിരുന്നു. പോർഷെയും മിനി കൺട്രിമാനും ലംബോർഗിനി ഉറുസും റേഞ്ച് റോവറുമാണ് ഫഹദിന്റെ വാഹനശ്രേണിയിലെ മറ്റു വമ്പൻമാർ.

5.0 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ഡിഫൻഡർ ഡി90 ന് കരുത്ത് പകരുന്നത്. 535 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിൻ 5.2 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം 240 കിലോമീറ്ററാണ്. വയർലെസ് ഫോൺ ചാർജിങ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, മെറിഡിയൻ സറൗണ്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾക്കൊള്ളുന്ന കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

3 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

3 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

4 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

5 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

5 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

5 hours ago