world

ലോകകപ്പ് തോൽവി ; പാരീസിൽ കലാപ സമാനമായ സാഹചര്യം

പാരീസ്: ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പാരീസിൽ ഉടലെടുത്തത് കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. ലോകകിരീടം നിലനിർത്താൻ പോരാടിയ ഫ്രാൻസ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാർ തെരുവിലറങ്ങി ദുഃഖം പ്രകടമാക്കിയതാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. പാരീസിൽ ഉൾപ്പെടെ എല്ലാ പ്രധാന ഫ്രഞ്ച് നഗരങ്ങളിലും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിരുന്നു.

ലോകകപ്പ് നഷ്ടപ്പെട്ടാൽ വൻ പ്രതിഷേധവുമായി ജനങ്ങൾ എത്തുമെന്ന് മുൻകൂട്ടി കണ്ടിരുന്ന ഫ്രഞ്ച് പോലീസ് വൻ സന്നാഹവുമായാണ് തെരുവുകളിൽ കാവൽ നിന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ഫൈനൽ മത്സരം അവസാനിച്ചതോടെ കലാപ സമാനമായ സാഹചര്യമായിരുന്നു പാരീസിൽ ഉടലെടുത്തത്. നിരാശരായ ആരാധകരെ നിയന്ത്രിക്കാൻ ഫ്രഞ്ച് പോലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. നിയമനിർമ്മാതാക്കളുടെ വസതിക്ക് നേരെ പടക്കങ്ങൾ ഉൾപ്പെടെ പ്രതിഷേധക്കാർ എറിഞ്ഞു.

അക്രമകാരികളായി മാറിയ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത്. സമനിലയിൽ അവസാനിച്ച ലോകകപ്പ് ഫൈനൽ മത്സരം ഒടുവിൽ പെനാൽട്ടിയിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്. 4-2 എന്ന സ്‌കോറിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെ അർജന്റീന വിശ്വവിജയികളായി. ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്ക് ആരംഭിച്ച മത്സരം രാത്രി 11.30ഓടെയായിരുന്നു അവസാനിച്ചത്.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

18 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

41 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

45 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago