trending

യുവാക്കളെ വഴി തെറ്റിക്കാനുള്ള ശ്രമം; അഞ്ജലീന ജോളിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്

ഇറാനിലെ ആഞ്ജലീന ജോളി എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ പത്തൊമ്പതുകാരിക്ക് പത്തു വര്‍ഷം കഠിന തടവ്. 2019 ഒക്ടോബറിലാണ് സഹര്‍ തബര്‍ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്. യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കല്‍, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്.

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെ രൂപ മാറ്റം വരുത്തി സോംബി രൂപത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സഹര്‍ തബര്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരും ഇവര്‍ക്കുണ്ടായിരുന്നു. ആഞ്ജലീനയെ പോലെ ആകാന്‍ അമ്പതോളം പ്ലാസ്റ്റിക് സര്‍ജറികള്‍ സഹര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

പിന്നീടൊരിക്കല്‍ തന്റെ എഡിറ്റ് ചെയ്യാത്ത ചിത്രം പുറത്തുവിട്ടും സഹര്‍ ആരാധകരെ ഞെട്ടിച്ചു. ആഞ്ജലീനയെ പോലെയാകാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ പുറത്തുവിട്ട ചിത്രങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്നുമായിരുന്നു യഥാര്‍ത്ഥ ചിത്രം കാണിച്ച് സഹര്‍ പറഞ്ഞത്. ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

Karma News Network

Recent Posts

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

8 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

22 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

57 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago