കൊച്ചി : വിമാനയാത്രയ്ക്കെത്തിയ യുവതി ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. തൃശൂർ സ്വദേശിനിയാണ് ഭീഷണി മുഴക്കിയത്. എന്നാൽ അന്വേഷണത്തിൽ യുവതി കള്ളം പറഞ്ഞതാണെന്ന് വ്യക്തമായി. ഇതോടെ യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
യാത്രക്കാരിയുടെ വ്യാജ ബോംബ് ഭീഷണി മൂലം മുംബൈയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി.
മുംബൈയിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി. പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞു. തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം ചെന്നൈയിൽ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാന്റെ ട്രോളി ബാഗിൽ നിന്ന് പെരുമ്പാമ്പുകളെയും പല്ലികളെയും പിടിച്ചെടുത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വാലാലംപൂരിൽ നിന്നുമെതിയ യാത്രക്കാരന്റെ ബാഗിൽ നിന്നും 47 പെരുമ്പാമ്പുകളെയും രണ്ട് പല്ലികളെയുമാണ് പിടികൂടിയത്. സംഭവത്തിൽ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്.
കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ പിടിച്ചെടുത്തത്. ബാത്തിക് എയർ വിമാനത്തിലാണ് ഇയാൾ ട്രിച്ചിയിൽ എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പെരുമ്പാമ്പുകളെ കണ്ട് അമ്പരന്നു.
ചെറിയപെട്ടികളിലാക്കി പെരുമ്പാമ്പുകളെ പ്രതി കടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകർ വിമാനത്താവളത്തിലെത്തുകയും ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തന്നെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…