mainstories

വ്യാജ ഡിഗ്രി കേസ്, അബിൻ സി രാജിന്റെ മാലിയിലെ ജോലി തെറിച്ചു , വർക്ക് പെർമിറ്റ് റദ്ദാക്കി മാലി ഭരണകൂടം

കായംകുളം : വ്യാജ ഡിഗ്രി കേസിൽ പ്രതിയായതിന്
പിന്നാലെ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി.രാജിന്റെ
മാലിയിലെ ജോലി നഷ്ടമാതായി റിപ്പോർട്ട്. അബിന്റെ സിമ്മും വർക്ക് പെർമിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായാണ് വിവരം. അബിൻ മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു അബിൻ.

കേസിൽ രണ്ടാം പ്രതിയായ അബിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിക്കയത് അബിൻ ആണെന്ന നിഖിൽ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കേസിൽ രണ്ടാം പ്രതിയാക്കുകയായിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോൺ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കുടി കസ്റ്റഡിയിലെടുക്കാനായത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് നിഖിൽ തോമസിന്റെ മൊഴിയാണ് അബിനെ കേസിൽ കുടുക്കിയത്.

കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടി.
രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നതായാണ് വിവരം.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

9 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

12 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

42 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

49 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago