Premium

വ്യാജ വള കമ്പിനി എസ് പി സിക്ക് ലൈസൻസ് ഇല്ല, എസ്പിസിക്ക് പ്രവർത്തന വില്പന ലൈസൻസും നിഷേധിച്ചു, Spc.ltd Idukki

എസ്. പി സി Spc.ltd Idukki എന്ന ജൈവ വളം കമ്പനിയുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് പുറത്ത് കൊണ്ടുവന്ന 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ. എസ്. പി സി എന്ന ജൈവ വളം വിതരണം ചെയ്ത കമ്പിനിക്ക് പ്രവർത്തന ലൈസൻസും ഉല്പാദന ലൈസൻസും വില്പന ലൈസൻസും ഒന്നും നല്കിയിട്ടില്ലെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി കർമ്മ ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിച്ചാൽ കർശന നടപടി എടുക്കും എന്നും കർഷകർക്ക് ഒപ്പം നില്ക്കും എന്നും എം എം മണിയുടെ മകൾ കൂടിയായ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.കേരളത്തിൽ മുഴുവൻ വളം വിതരണം ചെയ്യുന്ന   എസ് പി സിയുടെ ഹെഡ് ഓഫീസും വളം വില്പന ആസ്ഥാനവും ഇടുക്കി രാജാക്കാടാണ്‌. സ്ഥാപനത്തിനു പ്രവർത്തിക്കാനും വില്പന നടത്താനും അനുമതി നല്കിയില്ലെന്നും അനുമതി നിഷേധിക്കുകയാണ്‌ ചെയ്തിരിക്കുന്നത് എന്നും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കർഷകരുടെ പേരിൽ ഇതേ എസ് പി സി കമ്പിനി Spc.ltd Idukki ബാങ്കിൽ നിന്നും ലോൺ എടുത്ത് കമ്പിനി അക്കൗണ്ടിലേക്ക് വൻ തോതിൽ മാറ്റിയിരുന്നു. ബാങ്കും എസ് പി സി കമ്പിനിയും ചേർന്ന് കർഷകരുടെ പേരുകളിൽ ലോൺ എടുത്ത് പണം കർഷകർക്ക് നല്കാതെ വൻ തിരിമറിയും ചതിയും നടത്തുകയായിരുന്നു. കർഷകരേ ബാങ്കിൽ എത്തിച്ച് സംബ്സിഡി വളം തരാമെന്ന് പറഞ്ഞ് രേഖകളിൽ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ചാണ്‌ നൂറു കണക്കിനു കോടിയുടെ തട്ടിപ്പ് നടന്നത്. ഇപ്പോൾ ഇത്തരത്തിൽ എടുത്ത ലോണുകളിൽ ആയിര കണക്കിനു കർഷകർ ജപ്തി നടപടിയിലാണ്‌.. കർമ്മ ന്യൂസ് പുറത്ത് വിട്ട വാർത്ത വ്യാജമെന്ന് ചൂണ്ടിക്കാട്ടി ഇതിനിടെ എസ് പി സി സി.ഇ ഒ രംഗത്ത് വന്നിരുന്നു. ഇതിനു കൂടി മറുപടിയാണ്‌ ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.

കേരളമാകെ എസ് പി സിക്ക് ആളുകളേ ഫ്രാഞ്ചൈസികളേ ചേർത്തിട്ടുണ്ട്. പലയിടത്തും കേസുകൾ വരുമ്പോൾ ഫ്രാഞ്ചൈസികൾ ആയിട്ടുള്ളവരുടെ തലയിലേക്ക് കേസുകൾ ഇടുകയാണ്‌ കമ്പിനി ചെയ്യുന്നത്. മോഹന വാദ്ഗാനങ്ങൾ നല്കിയും വൻ തുക ലാഭം തരാമെന്നും മോഹിപ്പിച്ചുമാണ്‌ എസ് പി സി എന്ന കമ്പിനി ഫ്രാഞ്ചൈസികളേ സംസ്ഥാന വ്യാപകമായി ചേർക്കുന്നത്. വ്യാജമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന എസ് പി സി യെ കർഷകരും ഫ്രാഞ്ചൈസികൾ എടുത്ത് ചതിക്കപ്പെട്ടവരും തിരിച്ചറിയുക..ഇത് വീണ്ടും തട്ടിപ്പിനിരയാകാതിരിക്കാൻ മുന്നറിയിപ്പാണ്‌

Karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

9 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

42 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

43 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago