മലപ്പുറം കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുൻപ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പീഢിപ്പിക്കാൻ ശ്രമിച്ചത്.
ആശാരി പണിക്കാരനായ മുഹമ്മദ് തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്നു പറഞ്ഞാണ് വ്യാജ ചികിത്സ നടത്തി വന്നിരുന്നത്. യാതൊരു മതപരമായ അറിവും ഇല്ലാത്ത ഇയാൾക്ക് 4-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത് . ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി നിരവധി പേരാണ് സ്റ്റേഷനിൽ എത്തുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, ഇൻസ്പക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ ഡൻസാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…