crime

​വിദേശജോലി വാ​ഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മാവേലിക്കര. വിദേശജോലി വാ​ഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് യുവാവ് അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ പേരൂർ മുറിയിൽ പൈങ്കിൽ വീട്ടിൽ ബെയ്‌സിൽ ലിജു ( 24) ആണ് പ്രതി. യുകെയിലേക്ക് ജോലിക്കായുള്ള വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പൂവിത്തറയിൽ വീട്ടിൽ മിഥുൻ മുരളിയുടെ പരാതിയിലാണ് നടപടി. മാവേലിക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആണ് അറസ്റ്റ്.

വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരുവനന്തപുരത്തെ ആശുപത്രിയിൽ കൊണ്ടുപോയി ഉദ്യോഗാർഥികളുടെ മെഡിക്കൽ പരിശോധന നടത്തും. വിസ ഓൺലൈൻ ആയി മൊബൈൽ ഫോണിൽ എത്തും എന്ന് പറഞ്ഞ് വിമാന ടിക്കറ്റിന്റെ കോപ്പിയും നൽകും. വിസ കാത്തിരുന്ന് ലഭിക്കാതെ വിളിക്കുമ്പോള്‍ ഇയാള്‍ ഫോണ്‍ എടുക്കില്ല. വിസ വാഗ്ദാനം നൽകി വാങ്ങുന്ന പണം ഗോവ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ പോയി ധൂർത്തടിച്ചു തീർക്കുകയും ചെയ്യും. പണം തീരുമ്പോള്‍ വീണ്ടും നവ മാധ്യമങ്ങളിൽ കൂടി പരസ്യം നൽകുകയാണ് പ്രതിയുടെ രീതി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിജുവിനെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനിലടക്കം വിസ തട്ടിപ്പ് കേസുകൾ ഉള്ളതായി കണ്ടെത്തി. മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി ശ്രീജിത്ത്‌, എസ് ഐ നിസാർ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ രമേശ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, ലിമു, ഷാനവാസ്‌, സുനീഷ്, ജവഹർ, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

13 mins ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

37 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

55 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

1 hour ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

10 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago