topnews

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം, പരക്കംപാഞ്ഞ് പോലീസ്

കോട്ടയം : ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശം ലഭിച്ചത്. അതേസമയം, പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

‘കെ.എല്‍. 05’-ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വെളുത്ത കാറിലെത്തിയവര്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. സ്‌കൂളില്‍ ഇന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസുള്ളത്. അതിനാല്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെത്തേണ്ട സാഹചര്യമില്ല.

സൈബര്‍സെല്ലിന്റെ സഹായത്തോടെ വിളിച്ചയാളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് ആരും പരാതിയും നല്‍കിയിട്ടില്ല. അതേസമയം, കുട്ടിയെ കാണാനില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് പോലീസ് സമീപമേഖലകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.

karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

8 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

40 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

10 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago