പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് പിടിയിലായത്. പട്ടാളത്തിൽ ആണ് ജോലി എന്ന് പറഞ്ഞാണ് പരാതിക്കാരനെ പരിചയപ്പെട്ടത്.
പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ദില്ലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. പട്ടാള വേഷത്തിൽ വന്ന് പരാതിക്കാരിൽ നിന്നും പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.
പണം നൽകിയ ആളുകൾ ജോലി കിട്ടാതെ വന്നതിനെ തുടർന്നാണ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ എസ്. അരുൺ എസ് ഐ രജിരാജ്, എ എസ് ഐ മോഹൻകുമാർ, ബി ലേഖ, എസ് സി പി ഒ ബിനോജ്, സി പി ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…
സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…
പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…
കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…