Premium

കർമ്മ ന്യൂസിനെ തകർക്കാൻ ശ്രമം, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വിശ്വാസ്യത നഷ്ടപ്പെടുത്താൻ നീക്കം

മുഖം നോക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വാർത്തകൾ ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾ എന്നും വെല്ലുവിളി നേരിടും. അത്തരത്തിലൊരു പ്രതിസന്ധിയിലൂടെയാണ് ഇന്ന് കർമ്മ ന്യൂസ് കടന്നു പോകുന്നത്. കർമ്മ എന്ന മാധ്യമത്തെ പൂട്ടിക്കാൻ അണിയറയിൽ കരുനീക്കങ്ങൾ നടക്കുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കർമ്മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമം ദയവായി പ്രേക്ഷകർ തിരിച്ചറിയണം. ആരുടെയും ഭീഷണി സ്വരത്തിന് വഴങ്ങാതെ കർമ്മ ഇനിയും ,മുന്നോട്ട് പോകും. എന്നാലതിന് ഇത്രയും നാൾ ഒപ്പം നിന്ന വായനക്കാരുടെയും കർമ്മയുടെ പ്രേക്ഷകരുടെയും പിന്തുണ ഇനിയും നമുക്ക് ആവശ്യമാണ്.

കർമ്മയിൽ നിന്ന് പിരിഞ്ഞു പോയതും, അച്ചടക്ക നടപടിയുടെ ഭാഗമായി മാനേജ്‌മന്റ് പിരിച്ചു വിട്ടതുമായ ജീവനക്കാരെ ഒപ്പം കൂട്ടി ചില മാധ്യമങ്ങൾ ഉൾപ്പടെ കർമ്മയ്‌ക്കെതിരെ പ്രവർത്തിക്കുകയാണ്. ഒരു വർഷം മുൻപ് കർമ്മയിൽ നിന്ന് പിരിച്ചു വിട്ട വ്യക്തിയാണ് ഈശ്വരൻ പോറ്റി. ഈ വ്യക്തി കർമ്മയുടെ പേരിൽ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയിരുന്നു. കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യുവിന്റെ പേരിൽ ആണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. ഇയാളുടെ പ്രവർത്തിയിൽ സ്ഥാപനത്തിനും ചീഫ് എഡിറ്റക്കും ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഈശ്വരൻ പോറ്റി എന്ന വ്യക്തിയെ പിരിച്ചുവിടുകയായിരുന്നു.

എന്നാൽ പിരിച്ചു വിട്ട ശേഷം മറ്റു ചിലരുടെ കൂട്ട് പിടിച്ച് കർമ്മയ്‌ക്കെതിരെയും ചീഫ് എഡിറ്റർ വിൻസ് മാത്യുവിനെതിരെയും ഗുരുതര വ്യാജ ആരോപണങ്ങളാണ് ഈശ്വരൻ പോറ്റി ഇപ്പോൾ ഉന്നയിക്കുന്നത്. കർമ്മ എന്ന പ്രസ്ഥാനത്തെ തകർക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം. കർമ്മ ന്യൂസ് പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്നാണ് ഇയാൾ ഉന്നയിച്ച പ്രധാന ആരോപണം. താൻ ചെയ്ത തെറ്റുകൾ ചീഫ് എഡിറ്റരുടെ തലയിൽ കെട്ടിവെച്ച് മുഖംരക്ഷിക്കാനുള്ള ശ്രമാണ് ഇത്. കർമ്മ ന്യൂസിനെ അപകീർത്തിപ്പെടുത്തി തകർക്കാനാണ് ശ്രമം.

എന്നാൽ ഇതിലൊന്നും തന്നെ കർമ്മ ന്യൂസ് ഭയപ്പെടുന്നില്ല. സ്ഥാപനത്തിനെതിരെ വ്യാജ വാർത്തകൾ എഴുതി വിടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഏത് ആരോപണത്തെയും നേരിടാൻ കർമ്മ മുന്നിൽ തന്നെ ഉണ്ടാകും. കർമ്മയിൽ വിശ്വസിക്കുന്ന പ്രേക്ഷകർ ഒപ്പം ഉണ്ടാകുമെന്ന ബോധ്യം സ്ഥാപനത്തിനുണ്ട്.

വീഡിയോ കാണാം

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

5 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

5 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

6 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

7 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

7 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

8 hours ago