national

വ്യാജ വാർത്തകൾക്ക് പൂട്ട് വരുന്നു, കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾ പരിശോധിക്കാൻ ഇനി ഫാക്ട് ചെക്കിംഗ് യൂണിറ്റ്

ന്യൂഡൽഹി . വ്യാജ വാർത്തകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. എന്ത് വ്യാജ വാർത്തയും പടച്ച് വിടാമെന്ന് ഇനി കരുതേണ്ട. ഐടി നിയമം 2021ലെ ഭേദഗതികൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ഐടി മന്ത്രാലയം. കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾ പരിശോധിക്കാൻ ഒരു ഫാക്ട് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുകയാണ് ഐടി വകുപ്പ്. നിയമം ഉടൻ പ്രാബല്യത്തിലാകും. നീതി എല്ലാവരിലും എത്തിക്കുന്ന രീതിയിൽ നടപ്പാക്കും. ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജ വാർത്തകൾ കൃത്യമായി പരിശോധിക്കും. അത്തരം പ്രമേയങ്ങളടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തും – ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2022ൽ നിരവധി തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഫാക്ട് ചെക്കിംഗ് ടീമിന്റെ സേവനം ഇപ്പോൾ അത്യാവശ്യമാണ്. സോഷ്യൽ മീഡിയ വിഭാഗവും ഇതേ ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. അത്തരമൊരു വിഭാഗത്തെ ഉടൻ രൂപീകരിക്കും. അത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആകണോ അതോ പുതിയ വിഭാഗത്തെ ഈ ആവശ്യത്തിനായി നിയമിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും – മന്ത്രി അറിയിച്ചു.

‘തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കത്തെക്കുറിച്ച് പരാതിയുയർന്നാൽ ഐടി നിയമത്തിലെ വകുപ്പ് 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ഇടനില പ്ലാറ്റ്‌ഫോമിലുള്ളവർക്ക് ലഭിക്കില്ല. സോഷ്യൽ മീഡിയ കമ്പനികകൾക്ക് വിശ്വാസ്യമായ ഒരു ടീമായിരിക്കും ഇത്. വിശ്വസനീയമായ രീതിയിൽ സുതാര്യമായിട്ടായിരിക്കും ഈ ടീം പ്രവർത്തിക്കുക. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല,’ – മന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്. വ്യാജ വാർത്തകൾ കൊണ്ടുള്ള വെല്ലുവിളികൾ നേരിടുകയെന്നതാണ് ലക്‌ഷ്യം. ‘രാജ്യത്തെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു പ്ലാറ്റ്‌ഫോമിനും അധികാരമില്ല. ഇതാദ്യമായാണ് സർക്കാർ ഇങ്ങനെയൊരു നടപടി കൈക്കൊള്ളുന്നത്’.

സെക്ഷൻ 79 പ്രകാരമുള്ള കേസുകളിൽ നിന്ന് ഐടി നിയമങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് സംരക്ഷണം നൽകുന്നുണ്ട്. സംരക്ഷണം വേണമെങ്കിൽ ഉള്ളടക്കവുമായി ബന്ധപ്പെട്ട് കൃത്യമായ ജാഗ്രത പുലർത്തണമെന്ന് നിയമത്തിൽ പറഞ്ഞിട്ടുണ്ട്. ജാഗ്രത പാലിക്കേണ്ടതില്ലെന്ന് സോഷ്യൽ മീഡിയ കരുതുകയാ ണെങ്കിൽ അതിനിരയായ കക്ഷികൾക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണ്.
മാധ്യമങ്ങൾ തെറ്റായ വിവരം നൽകിയാൽ അത് പരിശോധിക്കാൻ നിയമങ്ങളുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വലിയ പരിരക്ഷയാണുള്ളത് – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഉള്ളടക്കം നീക്കം ചെയ്യാൻ ഇടനില പ്ലാറ്റ്‌ഫോമുകളോട് സർക്കാർ ആവശ്യപ്പെടില്ല. അവ വ്യാജമാണെന്ന് മുദ്രകുത്തുക മാത്രമേ ചെയ്യൂ. അത്തരം ഉള്ളടക്കം നിലനിർത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് പ്ലാറ്റ്‌ഫോമുകൾ ക്കായിരിക്കും. എന്നാൽ സെക്ഷൻ 79 പ്രകാരമുള്ള സംരക്ഷണം അത്തരക്കാർക്ക് നഷ്ടമാകും – മന്ത്രി പറഞ്ഞു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

25 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

1 hour ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago