kerala

വീട്ടില്‍ കള്ളനോട്ടടി, സിഡിഎം മെഷീന്‍ നിക്ഷേപിച്ചതോടെ യുവാക്കൾക്ക് പിടിവീണു, കൂടുതൽ വിവരങ്ങൾ പുറത്ത്

മാറനല്ലൂര്‍ : പൂവച്ചല്‍ എസ്ബിഐയുടെ സിഡിഎം മെഷീനില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ കുടുങ്ങിയത് വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്ന യുവാക്കൾ. പറണ്ടോടു കീഴ്‌വാലൂര്‍ വിനോഭ് ഭവന്‍ ഏന്തിവിള വീട്ടില്‍ ബിനീഷ്, ആര്യനാട് മുള്ളന്‍കല്ല് വിജയാഭവനില്‍ ജയന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ബിനീഷിൻറെ ബന്ധുവായ ജയന്റെ വീട്ടിലെ ഒരു മുറിയിലാണ് നോട്ട് നിര്‍മാണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി ബിനീഷ് നോട്ട് നിര്‍മിച്ചുവന്നത്. നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ആണ് ഇവര്‍ പ്രിന്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം 500 ന്റെ എട്ടു നോട്ടുകള്‍ പൂവച്ചല്‍ എസ്ബിഐക്ക് സമീപമുള്ള സിഡിഎംഎയില്‍ നിക്ഷേപിച്ചതോടെയാണ് ഇടവരും പിടിയിലായത്.

സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട് പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിന്റ് ചെയ്ത ഉപയോഗശൂന്യമായ പേപ്പറുകളും കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, മഷി എന്നിവ ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

karma News Network

Recent Posts

ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…

45 seconds ago

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

24 mins ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

30 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

33 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

1 hour ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

1 hour ago