കോഴിക്കോട്: പത്താം ക്ളാസ് വിദ്യാർത്ഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി അദ്ധ്യാപികയ്ക്ക് താക്കീത്. കോഴിക്കോട് പേരാമ്പ്രയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വ്യാജപരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
ഇതോടെ ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് അദ്ധ്യാപികയ്ക്കും സ്കൂളിനും ചൈൽഡ് വെൽഫെയർ കമ്മിറ്റി താക്കീത് നൽകി. അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാർത്ഥിനി ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
സംഭവത്തിൽ അദ്ധ്യാപികയുടെ പരാതിയിൽ പേരാമ്പ്ര പൊലീസും പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. ചൈൽഡ് ലൈനിൽ കൗൺസലിംഗും നടത്തി. അപ്പോഴൊക്കെയും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് പെൺകുട്ടി ആവർത്തിച്ചത്. മാതാപിതാക്കൾ ഒപ്പമില്ലാത്തപ്പോഴായിരുന്നു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മൊഴിയെടുക്കാനെത്തിയത്.
കാര്യങ്ങൾ വീട്ടുകാരോട് പറയരുതെന്ന് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിനി പറഞ്ഞു. വീട്ടിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വരുന്നുണ്ടെന്ന് വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളാണ് അദ്ധ്യാപികയോട് പറഞ്ഞതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. a
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…