national

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.

മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിലാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. അന്വേഷണത്തിന്റെ ഭാ​ഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോ​ഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്.

ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺ​ഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Karma News Network

Recent Posts

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

28 mins ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

45 mins ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

59 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

2 hours ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

2 hours ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

2 hours ago