kerala

പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു വൈദിക വേഷം കെട്ടി പണപ്പിരിവ് ,നാട്ടുകാർ പഞ്ഞിക്കിട്ടു

പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു വൈദിക വേഷം കെട്ടി വീടുകളിൽ കയറിയിറങ്ങി പണപ്പിരിവ് നടത്തി ആഡംബരജീവിതം നയിച്ച് കത്തനാർ പൊലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. പാലക്കാട് തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന് എന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയ്യെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

അതേസമയം, നാട്ടിൽ ഇപ്പോൾ ആർക്കും എന്തിനും വൈദിക വേഷം കെട്ടാം എന്നതരത്തിൽ ആയിരിക്കുകയാണ് കാര്യങ്ങൾ.ഈ കഴിഞ്ഞ നാളിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രചരിച്ച വാർത്തയാണ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കട്ടപ്പന, കോട്ടയം ഭാഗങ്ങളിൽ വൈദികൻ വേഷം ചമഞ്ഞു തട്ടിപ്പ് നടത്തുന്നു എന്നത്.

വൈദിക വേഷം കെട്ടി കുർബ്ബാന അർപ്പിച്ച 17 കാരന്റെ വാർത്തകൾ ആയിരുന്നു പുറത്തു വന്നിരുന്നതു . ക്രൈസ്തവ വിശ്വാസികളെ ഒന്നടങ്കം പറ്റിച്ചു തിരുവസ്ത്രം ഇട്ട് വിശുദ്ധ കുർബ്ബാനയും കൈയ്യിലേന്തി ദിവ്യബലി നടത്തിയ അക്രൈസ്‌തവനായ കൗമാരക്കാരനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. ശ്രീരാഗ് ഷിബു ആണ് ഫാദർ ലിജോ എന്ന പേരിൽ ആളുകളെ പറ്റിച്ച്‌ വമ്പൻ തട്ടിപ്പു നടത്തിയത്.

ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.

കൂടാതെ കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും അടുത്ത കാലത്ത് പണം തട്ടി എടുത്തിരുന്നു. ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.

സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ശ്രീരാഗ് പല രീതിയിൽ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്. ഒരു കൊച്ചു അച്ഛൻ ആയി തന്നെ ഈ 17 ക്കാരൻ വിശ്വാസികളെ പറ്റിച്ചു ജീവിക്കുകയിരുന്നു .തിരുവസ്ത്രം ഇട്ട് ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയത്.

അതേസമയം ഒരു കൊച്ചു ചെറുക്കന് ഇത്രയൊക്കെ ചെയ്യാൻ പറ്റുവോ എന്നാണ് വിശ്വാസികൾ ഒന്നടങ്കം ചോദിക്കുന്നത്. പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു ഇവന് എങ്ങനെ ഈ തിരുവസ്ത്രം കിട്ടി,വിശുദ്ധ കുർബ്ബാന നടത്താൻ പറ്റി ,കൈയിൽ തിരുവോസ്തി എങ്ങനെ കിട്ടി എന്നത് എല്ലാം ചോദ്യമായി വിശ്വാസികൾ ഉയർത്തുകയാണ്.

ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ആരോപണമുണ്ട്.

അടുത്ത കാലത്ത് കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും പണം തട്ടി എടുത്തിരുന്നു. ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. ഒരുപാട് പരാതികൾ സ്റ്റേഷനിൽ ഇവന്റെ പേരിൽ ഉണ്ട്. ഇവന് സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് . ആയതിനാൽ പല രീതിയിൽ ഇവൻ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്.

26 വയസ് ഉണ്ടന്ന് പറഞ്ഞു ആണ് ഇവൻ വൈദികന്റെ വസ്ത്രം ധരിച്ചു പല സ്ഥലത്ത് കൂടി പോകുന്നത് .ഇവന് 18 വയസ് ആകുന്നതേ ഉള്ളു . ഇവനെ കണ്ടാൽ പ്രായവും പക്വതയും തോന്നിക്കും. ഇവന്റെ അയൽവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത് വീട്ടിൽ നിന്നും സാധാരണ വേഷം ധരിച്ചു പോകുകയും ടൗണുകളിൽ എത്തുമ്പോൾ ഇവൻ വൈദിക്കന്റെ വേഷത്തിൽ പ്രേത്യഷ പെടുകുയും ആണ് ചെയ്യാറ് എന്നാണ്..

ഇപ്പോൾ നഴ്സുമാർക്ക് സുവർണ അവസരം എന്ന് പറഞ്ഞു ജോലി വാഗ്ദാനം ചെയ്തു പുതിയ തട്ടിപ്പും ആയിട്ട് ആണ് ഇറങ്ങിയിരിക്കുന്നത് എന്നും പറയുന്നു. ഇവനെ ജുവാനയിൽ ഹോമിൽ ആക്കാൻ വേണ്ടി പോലീസ് നടപടി ക്രമങ്ങൾ സ്വീകരിച്ചു വരികയാണ്. സഭയേയും തിരുവസ്ത്രത്തേയും അവഹേളിച്ച് തട്ടിപ്പ് നടത്തുന്ന ഇവനെ മാതൃകപരമായി ശിക്ഷിക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തുന്നതായിയാണ് അറിയാൻ കഴിയുന്നത്.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

10 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

41 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago