ന്യൂഡല്‍ഹി. സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി സുപ്രിംകോടതി രജിസ്ട്രി. ഈ വെബ്സൈറ്റില്‍ കയറി വഞ്ചിക്കപ്പെടരുതെന്ന് സുപ്രീംകോടതി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രര്‍ ഹര്ഗുര് വരിന്ദ് സിങ് പോലീസില്‍ പരാതി നല്കി.
വ്യാജ വെബ്സൈറ്റ് ജനങ്ങളില്‍ നിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങള്‍ തേടുന്നതായി സുപ്രിംകോടതി രജിസ്ട്രി വ്യക്തമാക്കി. ആരും സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ആരുടെയെങ്കിലും വ്യക്തി വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വെബ്സൈറ്റിറ്റ് വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെങ്കില്‍ എത്രയും വേഗത്തില്‍ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും പാസ് വേഡ് മാറ്റുവാന്‍ രജിസ്ട്രി നിര്‍ദേശിച്ചു. ഒപ്പം ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ബാങ്കിനെയും വിവരം അറിയിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…