topnews

‘ശ്രുതിയെ തീകൊളുത്തി കൊന്നതാണ്’; പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെതിരെ കുടുംബം

പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെതിരെ ആരോപണവുമായി കുടുംബം. ശ്രുതിയെ തീകൊളുത്തി കൊന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശ്രുതിയുടെ മാതാവും പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് ശ്രീജിത്താണ് തീകൊളുത്തിയതെന്ന് ശ്രുതി അനുജത്തിയോടും തന്റെ സഹോദരിയോടും പറഞ്ഞിരുന്നു. ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത ശ്രുതിയെ അയാള്‍ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ശ്രുതിയുടെ ശരീരത്തില്‍ തീ ആളിക്കത്തുമ്പോള്‍ ശ്രീജിത്ത് കട്ടിലില്‍ ഇരുന്ന് അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നെന്നും നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് ശ്രീജിത്ത് തീ അണയ്ക്കാന്‍ ശ്രമിച്ചതെന്നും ശ്രുതിയുടെ അമ്മ ആരോപിച്ചു. മകളെ കൊല്ലുമെന്ന് ശ്രീജിത്ത് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. അവന്റെ അമ്മയും പറഞ്ഞിരുന്നു. ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. തന്റെ വീട് വിറ്റ് എല്ലാം നല്‍കിയതാണ്. മകള്‍ക്ക് ഒരു സമാധാനവും നല്‍കിയിരുന്നില്ലെന്നും ശ്രുതിയുടെ അച്ഛന്‍ പറഞ്ഞു.

ചേട്ടന്‍ തീയിട്ടതാണെന്ന് മരിക്കുന്നതിന് തലേദിവസം ശ്രുതി തന്നോട് പറഞ്ഞതായി സഹോദരിയും പ്രതികരിച്ചു. എന്തുകൊണ്ട് പൊലീസിനോട് പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ക്ക് വേണ്ടിയാണെന്നും അത് പറഞ്ഞാല്‍ തനിക്ക് മക്കളെ കിട്ടില്ലെന്നും ശ്രുതി പറഞ്ഞു. ശ്രീജിത്ത് മുന്‍പും ശ്രുതിയെ മര്‍ദിച്ചിട്ടുണ്ട്. പപ്പയാണ് അമ്മയെ കൊന്നതെന്ന് മക്കളും പറഞ്ഞിരുന്നു.

Karma News Editorial

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

26 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

55 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago