entertainment

ഞങ്ങൾക്കിടയിലേയ്ക്ക് ഒരാൾ കൂടി എത്തുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് ഇന്ത്യൻ സ്വവർഗ ദമ്പതികൾ

പ്രശസ്തരായ സ്വവർഗ ദമ്പതികളാണ് ആദിത്യ മദിരാജും അമിത് ഷായും. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം മുൻപായിരുന്നു ആ സ്വവർഗ വിവാഹം. അലങ്കരിച്ച വേദിയിൽ പരമ്പരാഗത വേഷമണിഞ്ഞ് രണ്ട് ഇന്ത്യൻ യുവാക്കൾ വിവാഹിതരായത് സമൂഹ മാദ്ധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അമേരിക്കയിലെ ന്യൂജെഴ്‌സിയിൽ വെച്ചായിരുന്നു വിവാഹ നടന്നത്.

നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തെലുഗ് കുടുംബത്തിൽ പിറന്ന് ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ പിറന്ന അമിത് ഷായുമാണ് ന്യൂജഴ്സിയിൽ വെച്ച് 2010-ൽ വിവാഹിതരായത്.

ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നും ഇരുവരും ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അതിൽ പുതുതായി പങ്കുവെച്ച പോസ്റ്റാണ് ലോകശ്രദ്ധയെ ആകർഷിച്ചത്. ‘തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുന്നു’- എന്നാണ് പോസ്റ്റിൽ ഇരുവരും പങ്കുവെച്ചത്.’ മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങളും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയണ്, അവർ കുറിച്ചു

എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന ആഗ്രഹം തങ്ങൾക്കുമുണ്ടായിരുന്നുവെന്നും ഇതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവർഗ ദമ്പതികൾ ആയതിനാൽ ആഗ്രഹം സഫലമാകാൻ സമയം എടുത്തെന്നും ഇരുവരും പറഞ്ഞു. തുടർന്ന് ഏറെ തിരഞ്ഞതിന് ശേഷമാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികിൽസ നടത്തി. തുടർന്നാണ് ഗർഭപാത്രം വാടകയ്‌ക്കെടുത്ത് ഇവർ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കൺമണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഇരുവരും അറിയിച്ചു.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

9 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

43 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago