മലയാളികളുടെ പ്രിയപ്പെട്ട നടി കാവ്യാ മാധവന് ഇന്ന് 37-ാം പിറന്നാൾ. 1984 സെപ്റ്റംബർ 19ന് ആയിരുന്നു കാവ്യ ജനിച്ചത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി. പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ. കാർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ തങ്ങളുടെ പ്രിയ നടിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ കാവ്യയുടെ സവിശേഷതകളെ കുറിച്ച് വാചാലരായിരിക്കുകയാണ് ആരാധകർ. കാവ്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പിങ്ങനെ ‘പണ്ട് നടി ഷീലയോട് തനി മലയാളിത്തമുള്ള ഒരു പെൺകുട്ടിയുടെ പടം വരയ്ക്കാൻ പറഞ്ഞപ്പോൾ ഷീല വരച്ചത് കാവ്യാമാധവനെ ആയിരുന്നു. എത്ര നായികമാർ വന്നു പോയാലും ഇത്രയും സൗന്ദര്യം ഉള്ളൊരു നായിക 100വർഷം തികയാൻ പോകുന്ന മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ നിന്ന് തുടങ്ങിയ കാവ്യ 90കളിൽ നിരവധി സിനിമകളിൽ ബാലതാരമായി. 99ൽ ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ കാവ്യയുടെ കൈയിൽ ഭദ്രമായിരുന്നു. നായികയായ ആദ്യചിത്രം തന്നെ ഗംഭീരമാക്കി, തുടർന്ന് 2000ത്തിന്റെ തുടക്കത്തിൽ നിരവധി വിജയചിത്രങ്ങളിലെ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മലയാളം ഇൻഡ്രസ്ട്രിയിലെ ലീഡിങ് ആക്ട്രസ് ആയി മാറി.
2004ൽ പെരുമഴക്കാലത്തിലെ അഭിനയത്തിന് ആദ്യമായി മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. 2010ൽ ഗദ്ദാമ്മയിലൂടെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് നേടി.2000കഴിഞ്ഞു ഏറ്റവും ആരാധകരെ നേടിയ മലയാളം നായിക. 2000ശേഷം ഏറ്റവും ബ്ലോക്ക് ബസ്റ്ററുകൾ ഉള്ള മലയാളം നടി, മലയാള സിനിമയുടെ മുഖശ്രീ കാവ്യാ മാധവന് പിറന്നാൾ ആശംസകൾ’
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…