entertainment

ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം, ഗര്‍ഭകാലത്തെ വിവേകത്തിന് മിയയ്ക്ക് കൈയ്യടി

മലയാളികളുടെ പ്രിയ താരങ്ങളുടെ എല്ലാ വിശേഷങ്ങളും വാര്‍ത്തയായി മാറാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞ് ജനിക്കുന്നതുമൊക്കെ വളരെ പെട്ടെന്ന് വാര്‍ത്തയായി മാറാറുണ്ട്. കഴിഞ്ഞ ദിവസമാണ് നടി മിയ മകന്‍ ജനിച്ച സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. മകന്‍ ജനിച്ച വിവരം മിയ പങ്കുവെച്ചപ്പോഴാണ് നടി ഗര്‍ഭിണി ആയിരുന്നു എന്നുള്ള വിവരം പോലും പുറംലോകം മനസിലാക്കിയത്. ഗര്‍ഭകാലം വലിയ സംഭവമാക്കി മാറ്റാത്തതിന് നടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് അശ്വിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മിയ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മിയയുടെ ചിത്രം എത്തിയതോടെ ഇതൊന്നും ആരും അറിഞ്ഞില്ലല്ലോ, എപ്പോള്‍ സംഭവിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് ആരാധകര്‍ രംഗത്ത് എത്തിയത്. ഒരു മാസം മുമ്പാണ് മിയയ്ക്കും അശ്വിനും കുഞ്ഞ് ജനിച്ചത്. കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു. സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറഞ്ഞത്.

കുഞ്ഞ് അതിഥിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച മിയയെ ആരാധകര്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗര്‍ഭകാലം ഒരു ‘വലിയ സംഭവം’ ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു ‘ആഘോഷം’ ആക്കാതിരുന്ന നിങ്ങളുടെ’ വകതിരിവിന് ‘,( വിവേകം) എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു, എന്നിട്ടോ വാര്‍ത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങള്‍ അവരുടെ പിന്നാലെ പോയി വലിയ വാര്‍ത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

11 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

45 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago