entertainment

സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍, ഫറ ഷിബ്ല പറയുന്നു

കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഫറ ഷിബ്ല. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഷിബ്ല ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നാണ് നടി പറയുന്നത്.

ഫറ ഷിബ്ലയുടെ വാക്കുകള്‍ ഇങ്ങനെ, ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ്. മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് തനിക്ക് തോന്നാറുണ്ട്.

ശ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും തനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ്. ‘നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല’ എന്ന് സാനിയ അയ്യപ്പന്‍ ഈയടുത്ത് പറഞ്ഞത് തനിക്ക് ഇഷ്ടമായി. ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗുകള്‍ കാരണമായിരുന്നു. പക്ഷെ പതിയെ അതിനെ മറികടന്നു. ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത്. ഫോട്ടോഷൂട്ടുകളുടെ അനന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ്.

അത് ഒരുപാട് സന്തോഷം തരുന്നു. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല. അതേസമയം ഒരു മാധ്യമം തന്നെ താരങ്ങളെ തങ്ങളുടെ ഫോട്ടോഷൂട്ടിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നത് പരിതാപകരമാണ്.

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കാന്‍ നമ്മളൊക്കെ ശ്രമിക്കുന്ന സമയത്ത്, ഇത്തരം സംഭവങ്ങള്‍ സമൂഹത്തെ പിന്നോട്ട് നയിക്കുന്നതാണ്. ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ആശയങ്ങള്‍ ഉയര്‍ത്തി കാണിക്കുമ്പോള്‍ ഒരുപാട് സാധാരണക്കാര്‍ അത് വിശ്വസിക്കുകയും ജീവിതത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യും.

Karma News Network

Recent Posts

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

24 mins ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

40 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

1 hour ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

1 hour ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

2 hours ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago