entertainment

സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്- ഫറ ഷിബ്ല

കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഫറ ഷിബ്ല. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു. കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്‌ല. തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ. വാക്കുകൾ, സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തിൽ സെക്സിയായ ഭാവങ്ങളോടെയല്ല ഞാൻ ആ ഫോട്ടോഷൂട്ടിൽ ഇരുന്നത്. അത് കാണുന്നവർക്ക് മനസിലാകും. ഞാൻ… ഞാനായി…. പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. ബോഡി ഷെയ്മിങ് ഭയന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭയക്കുന്നവരിലെ ഭയം എടുത്ത് കളയുക എന്നതായിരുന്നു എന്റെ ഉ​ദ്ദേശം. അല്ലാതെ അൽപ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകൾ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്നത്. ഞാൻ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോൾ ഞാൻ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊർജം പകർന്ന നിരവധിപേരുണ്ട്. അത്തരം കമന്റുകൾ മാത്രം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത്തരമൊരു കാര്യം ചെയ്തതും.’

‘സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. ശരീരഭാഷയിലൂടെയോ ഡയലോ​ഗിലൂടെയോ ഒരാളെ ചിരിപ്പിക്കുക എന്നത് എത്രത്തോളം പ്രയാസമാണോ അത്രത്തോളം തന്നെ പ്രയാസം അനുഭവിക്കണം സെക്സിയായ കഥാപാത്രങ്ങളോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോൾ സെക്സിയായി അഭിനയിക്കുന്നവരും. സമൂഹത്തിന്റെ ചിന്താ​ഗതിയിൽ മാറ്റങ്ങൾ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലർത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന മായാനദിയിലെ ഡയലോ​ഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സിൽക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.’

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

14 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

43 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago