topnews

വരൾച്ചക്ക് കാരണം കർഷകർ, എന്നിട്ട് ലോൺ തള്ളിക്കണം, കൃഷിക്കാർക്കെതിരെ കർണ്ണാടക മന്ത്രി

കർഷകരെ ശപിച്ച് കർണ്ണാടക കൃഷി മന്ത്രി. കർഷകർക്ക് ഒരേ ഒരു വിചാരമേ ഉള്ളു. എല്ലാ വർഷവും വരൾച്ച ഉണ്ടാകണം. ഇവറ്റകളുടെ കൃഷി നശിച്ചാൽ പിന്നെ കടം എഴുതി തള്ളും എന്നാണ്‌ വിചാരം. കർണ്ണാടക സംസ്ഥാന കരിമ്പ് വികസന മന്ത്രി ശിവാനന്ദ് പാട്ടീൽ ആണ്‌ വിവാദ പ്രസ്ഥാവന കർഷകർക്ക് എതിരേ നടത്തിയത്.വിത്തും വളവും സൗജന്യമായി നൽകിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും സൗജന്യമാണ്‌. എന്നിട്ടും ഇവർക്ക് ഒരേ വിചാരമേയുള്ളു. വർൾച്ച് ഉണ്ടായി കൃഷി നശിക്കണം. എന്നിട്ട് കടം എതി തള്ളിക്കണം..കർഷകർക്കെതിരായ കർണ്ണാടക കൃഷി മന്ത്രിയുടെ വിവാദ പ്രസംഗം ഇങ്ങിനെ പോകുന്നു

ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭ മുഴുവൻ വിഡ്ഢികളാണെന്ന് കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക ബിജെപി. രംഗത്ത് വന്നു.കർഷക വിരുദ്ധ സർക്കാർ“ കർഷകരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി എക്‌സ്, പ്ളാറ്റ്ഫോമിൽ കുറിച്ചു.കന്നഡയിൽ മന്ത്രിയുടെ വിവാദ പ്രസംഗം ഇപ്പോൾ ദേശീയ തലത്തിൽ വൈറലായി. ഉത്തരേന്ത്യയിൽ ബിജെപി ഈ പ്രസംഗത്തിന്റെ പരിഭാഷ വിതരണം ചെയ്യുകയാണിപ്പോൾ. ഇവർ വന്നാൽ രാജ്യം മുഴുവൻ കർഷകർ തകരും. കൃതിക്കാരേ ശപിക്കുന്ന കോൺഗ്രസ് നേതാവിനെ കാണുക എന്നും ബിജെപി പറയുന്നു.പരാമർശങ്ങൾ നടത്തുന്ന വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കോൺഗ്രസ് മന്ത്രിമാരെ വിമർശിച്ചു.മുമ്പും ഈ മന്ത്രി വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

കർഷകർക്ക് അദ്ധ്വാനിക്കാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്‌. പണിയെടുക്കാതെ സർക്കാരിന്റെ പണം എങ്ങിനെ കൈയ്യിലെത്തും എന്നാണ്‌ ഇവറ്റകളുടെ ഒക്കെ വിചാരം. ഇങ്ങിനെ പോയാൽ ഖജനാവ് തന്നെ തകരും. എങ്ങിനെയും വരൾച്ച് ഉണ്ടാകാൻ കർഷകർ കാത്തിരിക്കുകയാണ്‌. എല്ലാ വർഷവും കൃഷി നശിക്കണം എന്നും എന്നിട്ട് വിളയുടെ ഇരട്ടി നഷ്ടം വേണം എന്നും ആണ്‌ കർഷകരുടെ മനസിലിരുപ്പ് എന്നും കർണ്ണാടക പഞ്ചാസ കൃഷി മന്ത്രി ശിവാനന്ദ് പാട്ടീൽ പറയുന്നു.

മന്ത്രിയുടെ നിലപാട് ജനദ്രോഹം എന്നും രാജ്യത്തേ കർഷകർക്ക് എതിരാണ്‌ എന്നും ബിജെപി പറയുന്നു. എത്രയും വേഗം ഈ മന്ത്രിക്കെതിരെ നടപടി എടുക്കണം. കർഷകരാണോ വലുത് അതോ അവരോട് പ്രതികാരം ചെയ്യുന്ന മന്ത്രിയാണോ കോൺഗ്രസിനു വലുത് എന്നും ബി.ജെ പി ചോദിക്കുന്നു

മുമ്പ് കർണ്ണാടകത്തിൽ നോട്ടുകൾ കൊണ്ട് നീരാട്ട് നടത്തിയ ആൾ കൂടിയാണ്‌ ഈ വിവാദ മന്ത്രി. മന്ത്രി ഒരു പരിപാടിയിൽ ഇരിക്കുന്ന സമയത്ത് മറ്റുള്ളവർ കറൻസി നോട്ടുകൾ വായുവിലേക്ക് എറിയുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതും വിവാദത്തിൽ പെട്ടിരുന്നു. ചില നോട്ടുകൾ കാലിൽ പതിച്ചപ്പോൾ മന്ത്രി നിസ്സംഗനായി ഇരുന്നു സംസാരിക്കുന്നതാണ് കണ്ടത്. താൻ പണം എറിഞ്ഞിട്ടില്ലെന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഇടയായെന്നും പാട്ടീൽ പിന്നീട് പറഞ്ഞിരുന്നു.അന്ന് സ്വകാര്യ ചടങ്ങിൽ കറൻസി നോട്ടുകൾ ചൊരിയുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വൻ വിമർശം ഉണ്ടായിരുന്നു.മന്ത്രിയുടെ പരിപാടിയിൽ ഒഴുക്കിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. നിലവിലെ മന്ത്രി സ്ഥാനം പൊലും വില കൊടുത്ത് വാങ്ങി എന്നാണ്‌ ആരോപണം.

ഈ സെപ്റ്റംബറിൽ, സംസ്ഥാന സർക്കാർ കൃഷിക്കാരുടെ മരണങ്ങൾക്ക് നഷ്ടപരിഹാരം കൂട്ടിയപ്പോൾ പണം വാങ്ങിക്കാൻ കർഷകർ കൂടുതലായി ആത്മഹത്യ ചെയ്യാൻ തുടങ്ങി എന്നും ഈ മന്ത്രി തട്ടിവിട്ടിരുന്നു.സർക്കാർ അത്തരം മരണങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിച്ചതായി അദ്ദേഹം പറഞ്ഞു.

വെറും 5 ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്ന് കർഷകർക്ക് മരിച്ചാൽ കൊടുക്കുന്ന സഹായം നിർത്തണം എന്നും ഈ മന്ത്രി പറഞ്ഞിരുന്നു.കർഷകരുടെ വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കർഷക ആത്മഹത്യകളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഡാറ്റയ്ക്കായി കാത്തിരിക്കാൻ മാധ്യമങ്ങളെ ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

3 seconds ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

30 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago