national

ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌ അബ്ദുള്ള . ‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കിൽ, നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതിൽ യാതൊരു സംശയവുമില്ല,’

അടൽ ബിഹാരി വാജ്‌പേയി അധികാരത്തിലിരിക്കുമ്പോൾ നാഷണൽ കോൺഫറൻസ് എൻഡിഎയുടെ ഭാഗമായിരുന്നു. ഇന്ത്യ സഖ്യ ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ പരാജയപ്പെട്ടുവെന്ന് മുതിർന്ന ജമ്മു കശ്മീർ നേതാവ് പറഞ്ഞു. “സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷണൽ കോൺഫറൻസ് സ്വന്തം ശക്തിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിൽ രണ്ട് അഭിപ്രായമില്ല,” അബ്ദുള്ള പറഞ്ഞു.

മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Karma News Network

Recent Posts

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

4 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

10 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

22 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

55 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago