പരവൂര്‍: മകളുടെ കാല് തല്ലിയൊടിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങോലം കൂനയില്‍ ബിന്ദു വിലാസത്തില്‍ അജയന് എന്ന 47കാരനാണ് പോലീസ് പിടിയിലായത്. വീടു നിര്‍മ്മാണത്തിനായി സര്‍ക്കാരില്‍ നിന്നും ലഭിച്ച പണത്തിന്റെ പങ്കു ആവശ്യപ്പെട്ടിട്ട് കൊടുക്കാഞ്ഞതിനാണ് അജയന് മകളുടെ കാല് തല്ലി ഒടിച്ചത്.
മകള്‍ അഞ്ജുവിന്റെ കാലാണ് അജയന് പട്ടിക ഉപയോഗിച്ച് അടിച്ചൊടിച്ചത്. അഞ്ജുവിന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. പെണ്‍കുട്ടി നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട് നിര്‍മാണത്തിനായി അഞ്ജുവിന് നഗരസഭയില്‍ നിന്നും സഹായം ലഭിച്ചിരുന്നു. വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഏറെ കാലമായി വീട്ടില്‍ നിന്നും മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന് ധന സഹായം ലഭിച്ചതറിഞ്ഞ് വീട്ടില്‍ എത്തുകയും പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം നല്കാന് അഞ്ജു സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ മകളെ അക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…