കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഒമ്പത് വയസുകാരന് പിതാവിൽ നിന്നും ക്രൂര മർദനം. പിതാവിന്റെ ക്രൂരമർദനത്തിൽ കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. വലിയ മരക്കഷണങ്ങടക്കം ഉപയോഗിച്ച് കുട്ടിയ ക്രൂരമായി മർദിച്ചു. കുട്ടിയെ മർദിക്കുന്നത് പതിവായതോടെ നാട്ടുകാരാണ് കുട്ടിയുടെ പിതാവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ഒമ്പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. മരക്കഷണങ്ങളും ,ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മർദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു.കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മർദനമേറ്റുളള കുട്ടിയുടെ കരച്ചിൽ പതിവായതോടെയാണ് നാട്ടുകാർ പൊലീസിൽ ബൈജുവിനെതിരെ പരാതി നൽകിയത്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാർ പറയുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…