topnews

മകളെ യാത്രയാക്കാനെത്തിയ അച്ഛന് ട്രെയിനിൽ നിന്നുവീണ് ദാരുണാന്ത്യം

റെയിൽവേ സ്റ്റേഷനിൽ മകളെ യാത്രയാക്കാനെത്തിയപ്പോൾ പിതാവിന് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് ദാരുണാന്ത്യം. ട്രെയിനിൽനിന്നു പുറത്തേക്ക് ചാടിയ മകൾക്കും സാരമായി പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണമായ സംഭവം.

രാജഗിരി എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ അൻസയെ യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്. കന്യാകുമാരി ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അൻസയും പുറത്തേക്കു ചാടുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്‌സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലയ്ക്കാണു പരുക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

1 min ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

39 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago