more

ഡിസേബിൾഡ് ആയതിന്റെ പേരിൽ പ്രണയിച്ച ആളുടെ വീട്ടുകാരിൽ നിന്ന് പല കുത്തുവാക്കുകളും കേൾക്കേണ്ടി വന്നു

ഡിസേബിൾഡ് ആയതിന്റെ പേരിൽ നേരിട്ട അവ​ഗണനകളെക്കുറിച്ച് തുറന്നുപറയുകയാണ് ഫാത്തിമ അസ്ല. പ്രണയിച്ചതിന്റെ പേരിൽ നേരിട്ട അവ​ഗണനകളെക്കുറിച്ചാണ് ഫാത്തിമ തുറന്നുപറയുന്നത്. 5 വർഷത്തോളം നീണ്ട് നിന്ന relationship അവസാനിപ്പിച്ചത് കുറച്ച് മാസങ്ങൾക്ക് മുന്നെയാണ്.. അവസാനിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും.സ്നേഹിച്ചു എന്നത് കൊണ്ട് ഒരിക്കലും കുറ്റബോധമോ വേണ്ടായിരുന്നു എന്ന തോന്നലോ ഉണ്ടായിട്ടില്ല.. പക്ഷെ, ആ ബന്ധം കാരണം ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. അതിന് ശേഷം ഞാൻ emotionally stable ആയിട്ടില്ല… ഇപ്പോഴും ട്രോമകളിലൂടെ തന്നെയാണ് കടന്ന് പോവുന്നതെന്ന് ഫാത്തിമ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പോസ്റ്റ്‌ എഴുതാൻ മാനസികമായി തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു… ഇതാരെയും കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ ഉള്ളതല്ല എന്ന് ആദ്യം തന്നെ പറഞ്ഞോട്ടെ.. ഞാൻ സംസാരിച്ചില്ലെങ്കിൽ വേറെ ആരും സംസാരിക്കാനിടയില്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാത്രമാണ് എഴുതുന്നത്… പറയാനുള്ളത് പറഞ്ഞു തന്നെയാണല്ലോ ഈ കഴിഞ്ഞ കാലമത്രയും കടന്ന് പോയിട്ടുള്ളത്..!
നിങ്ങളിൽ പലർക്കും അറിയുന്ന പോലെ ഏകദേശം 5 വർഷത്തോളം നീണ്ട് നിന്ന relationship അവസാനിപ്പിച്ചത് കുറച്ച് മാസങ്ങൾക്ക് മുന്നെയാണ്.. അവസാനിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും.സ്നേഹിച്ചു എന്നത് കൊണ്ട് ഒരിക്കലും കുറ്റബോധമോ വേണ്ടായിരുന്നു എന്ന തോന്നലോ ഉണ്ടായിട്ടില്ല.. പക്ഷെ, ആ ബന്ധം കാരണം ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. അതിന് ശേഷം ഞാൻ emotionally stable ആയിട്ടില്ല… ഇപ്പോഴും ട്രോമകളിലൂടെ തന്നെയാണ് കടന്ന് പോവുന്നത്..

എന്റെ കൂടെയുള്ള, എന്നെ കേട്ടിരിക്കുന്ന മനുഷ്യരെല്ലാം അത്‌ കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുമുണ്ട്..ആദ്യമായി എനിക്ക് fracture വരുന്നത് ജനിച്ചു 3 ദിവസം ആയപ്പോഴാണ്.. 24 വയസ്സിനിടക്ക് 50 ന് അടുത്ത് ഫ്രാക്ചറുകൾ വന്നിട്ടുണ്ട്.. walker വെച്ച് നടക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്..ജീവിതത്തിൽ അധികവും വീൽചെയറിൽ ജീവിക്കേണ്ടി വന്ന ഒരാളുമാണ്.. പറഞ്ഞു വന്നത് വീൽചെയറോ ഡിസബിലിറ്റിയോ ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടോ തടസ്സമോ ആയി തോന്നിയിട്ടില്ല.. പക്ഷെ, ആ ഒരു ബന്ധം കാരണം വീൽചെയറിൽ ഇരിക്കുന്നത് ഇത്ര വലിയ തെറ്റായിരുന്നോ എന്ന് തോന്നിക്കുന്ന രീതിയിൽ ഉള്ള വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്..അയാളുടെ ബന്ധുക്കൾ പലപ്പോഴായി വിളിച്ചു body shaming അടക്കം പലതും നടത്തിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്.. ഞാനെന്ന പെൺകുട്ടിയെ ശരീരത്തിന്റെ പേരിൽ അപമാനിച്ചിട്ടുണ്ട്…ഒരു പെൺകുട്ടിയോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്..അയാളോടുള്ള സ്നേഹം കൊണ്ട് പലപ്പോഴും അവരുടെയൊക്കെ മുന്നിൽ മിണ്ടാതിരിക്കേണ്ടി വരികയും കരഞ്ഞു കാല് പിടിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്..ഒരുപാട് തവണ ഇറങ്ങി പോയ ഒരാൾ തിരിച്ചു വരുമ്പോൾ ക്ഷമിച്ചു കൊടുത്തിട്ടുണ്ട്.. വീണ്ടും വീണ്ടും വാക്ക് തന്ന് പറ്റിക്കുമ്പോഴും വിശ്വസിച്ചിട്ടുണ്ട്..

ജീവിതത്തിൽ എന്തൊക്കെ വേണമെന്നും നേടണം എന്നും വ്യക്തമായ ബോധവും, ലക്ഷ്യവുമുള്ള ഒരാളാണ് ഞാൻ..സ്വയം സ്നേഹിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവളാണ്..എന്നിട്ട് പോലും ഈ അനുഭവങ്ങൾ ഒക്കെ എന്റെ മെന്റൽ ഹെല്ത്തിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്..പക്ഷെ, ഇവിടെ ഞാൻ പറഞ്ഞത് എന്റെ മാത്രം അനുഭവമല്ല.. disabled ആയ ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ് ഞാൻ.. അവരിൽ പലരും എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടതും ഇതേ കാര്യം തന്നെയാണ്.. physical abuse ന് (വിവാഹ വാഗ്ദാനം കൊടുത്ത് consent വാങ്ങി പിന്നീട് പറ്റിക്കുന്നതും ചൂഷണം തന്നെയാണല്ലോ)ഇരയായവർ പോലും disabled വ്യക്തികൾക്കിടയിൽ ഉണ്ട്.. പണം നഷ്ടപ്പെട്ടവരെ കുറിച്ചും കേട്ടിട്ടുണ്ട്..ഇതിനെല്ലാം ഉപരി ഒരു റൂമിലേക്ക് ജീവിതം ഒതുക്കപ്പെട്ടവർക്ക് വാക്ക് കൊടുത്ത് സ്വപ്നങ്ങൾ നൽകി ഇറങ്ങി പോവുമ്പോൾ അവർ കടന്ന് പോവുന്ന അവസ്ഥകളെ കുറിച്ചും അവർക്ക് ഉണ്ടാവുന്ന മുറിവുകളെ കുറിച്ചും എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? !

ഞാൻ ഇപ്പോഴും പരിചയമില്ലാത്ത ആളുകളോട് ഒരു അകലം പാലിക്കുന്ന ഒരാളാണ്.. ഇൻബോക്സിൽ വരുന്ന വിവാഹ വാഗ്ദാനങ്ങളും പേടിയോടെ തന്നെയാണ് നോക്കി കാണാറുള്ളത്.. പലരുടെയും sexual frustration തീർക്കാനുള്ള ഇടമായിട്ട് disabled വ്യക്തികളെ കാണാറുണ്ട് എന്നതും വാസ്തവമാണ്… നല്ല ഉദ്ദേശത്തോടെ വരുന്നവരെ കുറിച്ചല്ല ഈ പറഞ്ഞത് ഒന്നും… എന്ത് ഉദ്ദേശത്തോടെ ആണെങ്കിലും നിങ്ങൾ ഒരു disabled വ്യക്തിക്ക് വാക്ക് നൽകി അവരുടെ വിശ്വാസം നേടി എടുത്തിട്ടുണ്ട് എങ്കിൽ അവരെ ബാധിക്കാത്ത രീതിയിൽ ഉള്ള ഒരു തീരുമാനം എടുക്കാനുള്ള ബാധ്യതയും നിങ്ങൾക്ക് ഉണ്ട്… അത്രയും കാലം ഇല്ലാത്ത കുടുംബത്തിനോട് ഇല്ലാത്ത ഉത്തരവാദിത്തവും സ്നേഹം പെട്ടെന്ന് എവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല…ഇറങ്ങി പോവുന്നവർക്ക് അവരവരുടെ കാരണങ്ങൾ ഉണ്ടാവാം.. പക്ഷെ എല്ലായ്പോഴും പറയുന്ന പോലെ ഉപേക്ഷിക്കപ്പെട്ട,ഉച്ചത്തിൽ കരയാൻ പോലും കഴിയാത്ത, കേട്ടിരിക്കാനും ആശ്രയിക്കാനും ആരുമില്ലാത്ത,ദുഃസ്വപ്നങ്ങൾ കണ്ട് പേടിച്ചു ജീവിക്കുന്ന ഒറ്റപെട്ട മനുഷ്യരെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്..പ്രതീക്ഷ നഷ്ട്ടപ്പെട്ട് പെട്ടന്ന് ഇരുട്ടിലേക്ക് വീണ് പോവുന്ന മനുഷ്യരും അവരുടെ അതിജീവനവുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.. എല്ലാവർക്കും സ്നേഹിക്കാനും സ്വന്തം life partner നെ തിരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്.. പക്ഷെ അതൊരിക്കലും മറ്റൊരാളുടെ ജീവിതം ഇല്ലാതെയാക്കിയുള്ള സ്വാർത്ഥമായ തീരുമാനം ആവരുത്..

Non -disabled ആയ മക്കൾക്ക് disabled ആയ partners നെ അംഗീകരിച്ചു കൊടുക്കാൻ പലപ്പോഴും നമുക്ക് അവരോട് ഉള്ള സ്നേഹം അനുവദിക്കില്ലായിരിക്കും.. പക്ഷെ അതൊന്നും ഒരു വ്യക്തിയെ torture ചെയ്യാനുള്ള കാരണങ്ങൾ അല്ലെന്നും opposite നിൽക്കുന്നത് നമ്മളെ പോലെ വികാരവും വിചാരങ്ങളും ഉള്ള മനുഷ്യൻ മാത്രമാണ് എന്ന് കൂടെ സമൂഹം ചിന്തിക്കണം..നിങ്ങൾ വിളിച്ചു പറയുന്ന എല്ലാ കുറവുകൾക്കുമൊടുവിൽ ഞങ്ങളും മനുഷ്യരാണ്..

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

28 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

55 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago