എല്ലുകൾ പൊടിയുന്ന അപൂർവ രോഗത്തിന്റെ വേദനയിലും ആത്മവിശ്വാസത്തോടെ ചിരിക്കുന്ന അസ്ലയെ അറിയാത്തവർ ചുരുക്കമാണ്. പൂനൂർ വട്ടിക്കുന്നുമ്മൽ അബ്ദുൽ നാസറിന്റെയും അമീനയുടെയും മൂന്ന് മക്കളിൽ ഒരാളാണ് ഫാത്തിമ. മൂന്ന് ദിവസം പ്രായമുള്ളപ്പോൾ തന്നെ ഫാത്തിമയ്ക്ക് ഓസ്റ്റിയയോജെനിസിസ് ഇംപെർഫെക്ട(ഒഐ)അഥവാ എല്ലു പൊടിയുന്ന രോഗമാണ് എന്ന് കണ്ടെത്തി. ഇപ്പോളിതാ തന്റെ വിവാഹ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ഫാത്തിമ. പങ്കാളി ഫിറോസ് മഹറായി അസ്ലയ്ക്ക് നൽകിയത് വീൽ ചെയറാണ്. ഒരു പക്ഷെ ലോകത്താദ്യമായിട്ടായിരിക്കാം വീൽചെയർ മഹറായി നൽകുന്നത്. ഇത് ഒരു മാറ്റത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അസ്ല ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിങ്ങനെ
വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്..
എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത് മഹറായി തരുമ്പോൾ അത് എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്..വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !! ഫിറൂ.. ഡിസേബിൾഡ് ഫ്രണ്ട്ലി അല്ലാത്ത ഈ ചുറ്റുപ്പാടിൽ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.. പക്ഷെ, കൈ താങ്ങാവാൻ, ചേർത്ത് പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ..
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…