ലീഗിനെതിരെ ആഞ്ഞടിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ ഹരിത നേതാക്കള്‍ക്കെതിരെ നടത്തിയ ലൈഗീകാധിക്ഷേപത്തില് മുസ്ലിം ലീഗില്‍ നിന്നും സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ ആരോപിച്ചു. ഹരിത എന്ന സംഘടനയെ ലീഗ് മരവിപ്പിച്ചതില്‍ വേദനയുണ്ടെന്നും നടപടി എടുക്കും മുമ്പ് ഹരിതയുടെ വിശദീകരണം കേട്ടില്ലെന്നും ഫാത്തിമ തെഹ്ലിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പല ക്യാമ്പസുകളിലും എംഎസ്എഫിനെ നയിക്കുന്നത് ഹരിതയാണെന്നും കാണാമറയത്തിരിക്കുന്ന പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിതയെന്നും ഒരുപാട് മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്നും സ്ത്രീയാണെന്നുള്ള പരിഗണന പോലും നല്‍കാതെ ഇപ്പോളും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടരുകയാണെന്നും ഫാത്തിമ ആരോപിച്ചു.
പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലീഗിനും എംഎസ്എഫ് ദേശിയ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. എംഎസ്എഫ് ദേശീയ നേതൃത്വം അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നതായും ഫാത്തിമ പറഞ്ഞു. പി.എം.എ സലാം ഉള്‍പ്പെടെ എല്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയെന്നും എന്നിട്ടും നിരന്തരമുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഫാത്തിമ പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…