kerala

‘നിധിപോലെ സൂക്ഷിച്ച ചിത്രം നശിപ്പിച്ചു കളയുന്നു’; ചെന്നിത്തലക്കെതിരെ യുവാവിന്റെ കുറിപ്പ്

കേരളവും രാജ്യവും ഒരു മഹാ രോഗത്തിൽ നിന്നും രക്ഷപെടാൻ സർക്കാരുകളും ജനവും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ വില കുറഞ്ഞ രാഷ്ട്രീയം പറഞ്ഞ രമേശ് ചെന്നിത്തലക്ക് സ്വന്തം പ്രവർത്തകന്റെ നിശിത വിമർശനം. ഇങ്ങിനെയാണോ ഭാവി മുഖ്യമന്ത്രി കുപ്പായവും തുന്നി ഇരിക്കുന്ന ആൾ കാണിക്കേണ്ട മര്യാദയും വിവേകവും എന്നും വിമർശനം ഉയർന്നു.

. ദിവസവും വാര്‍ത്താസമ്മേളനം നടത്തി മന്ത്രി ശൈലജ ഇമേജ് സൃഷ്ടിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ആലപ്പുഴ സ്വദേശിയും ദുബായില്‍ ജോലി ചെയ്യുന്നയാളുമായ ഷെഫിന്‍ ജാഫറിന്റെ എഫ്ബി കുറിപ്പും ശ്രദ്ധിക്കപ്പെടുകയാണ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കൊപ്പമുളള ചിത്രം ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്നതാണെന്നും ഇനി അത് നശിപ്പിച്ചുകളയുകയാണെന്നുമാണ് ഷെഫിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ശ്രീ. രമേശ്‌ ചെന്നിത്തലക്കൊരു തുറന്ന കത്ത്.ശ്രീ. രമേശ്‌ ചെന്നിത്തല ജീ, ദീര്‍ഘകാലമായി കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയുകയും, ഗൃഹപ്രവേശനസമയത്തു ഇന്ദിരാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഫോട്ടോ ചുമരില്‍ വെക്കുകയും ചെയ്യുന്ന ഒരുപാട് കോണ്‍ഗ്രസ്‌ കുടുംബങ്ങളില്‍ ഒരെണ്ണമാണ് എന്റേത്. അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങള്‍ കണ്ടു ഞാനൊരു ഇടത് അനുഭാവി ആണെന്നുള്ള മുന്‍വിധിയില്‍ എത്തരുതെന്നു ആദ്യമേ അപേക്ഷിക്കുന്നു.

കൊറോണ 30ഡിഗ്രി താപനിലയില്‍ നിലനില്‍ക്കില്ല എന്നുള്ള വാട്സ്‌ആപ്പ് കേശവന്മാമന്‍ യൂണിവേഴ്സിറ്റി തിയറിയില്‍ വിശ്വസിക്കുന്ന നിലവാരമാണ്, തത്വദീക്ഷയും പുരോഗമനവാദവും ശാസ്ത്രബോധവും ഉണ്ടായിരുന്ന നെഹ്രുവിന്റെ പാര്‍ട്ടിക്ക് ഇന്നുള്ളത് എന്ന് ശ്രീ. മുരളീധരന്‍ തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ Discovery ചാനലിലൊക്കെ കാണിക്കുന്ന കഴുതപ്പുലികളെ അങ്ങ് കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. ഞാന്‍ വിവരിക്കാം;സിംഹം, പുലി, കടുവ ഇത്യാദി മൃഗങ്ങളെ കഴുതപ്പുലികള്‍ക്കു ഭയമാണ്. ഒറ്റയ്ക്ക് വേട്ടയാടിപിടിക്കാനുള്ള സമര്‍ത്ഥ്യവുമില്ലാത്തതു കൊണ്ടും ഭീരുത്വം കൊണ്ടും സിംഹം പുലി എന്നീ മൃഗങ്ങളുടെ അഴുകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പോലും ഒരു വൃത്തികെട്ട ശബ്‌ദത്തോടെയുള്ള ചിരിയുമായി കൂട്ടമായി വന്നാണ് കഴുതപ്പുലികള്‍ ഭക്ഷിക്കാറുള്ളത്. ആ കഴുതപ്പുലികളേക്കുറിച്ച്‌ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

ഏകദേശം 102 രാജ്യങ്ങളാണ് കൊറോണബാധയില്‍ ഭീതിയോടെ ആരോഗ്യരംഗം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നത്. ഇന്ന് ലോകപ്രശസ്തഹോളിവുഡ് താരം Tom Hanks നും Rita Wilson ഉം കൊറോണ പോസിറ്റീവ് ഓസ്ട്രേലിയയില്‍ വെച്ച്‌ സ്ഥിരീകരിക്കപ്പെട്ടു.പ്രാരംഭഘട്ടത്തില്‍ ഒറ്റപെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഇറ്റലിയില്‍ കഴിഞ്ഞ 24മണിക്കൂര്‍ നേരത്ത് diagnose ചെയപെട്ടതില്‍ 37% ആളുകളാണ് മരണപ്പെട്ടത് എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കോറോണയ്ക്കു സിനിമയിലെ നടനെന്നൊ രാഷ്ട്രീയത്തിലെ നടനെന്നോ വ്യെത്യാസമില്ല. ഇന്ത്യയിലെ സാഹചര്യം ഏതു നിമിഷവും കൈ വിട്ടുപോകാം എന്ന സ്ഥിതിയിലൂടെ കടന്നു പോകുമ്ബോള്‍ ഞാനൊരു വിഡിയോയില്‍ ആരോഗ്യമന്ത്രി കൃത്യതയോടെ വ്യെക്തമായ ശബ്ദത്തില്‍ കൊറോണ കേരളത്തിലെത്തിയ രീതിയും വര്‍ത്തമാനസാഹചര്യവും അവതരിപ്പിക്കുന്നത് കണ്ടു. ഇത്രയധികം ആത്മവിശ്വാസത്തോടെ കാര്യഗ്രാഹ്യമോടെ ഒരു വ്യെക്തി ഒരു വിഷയം അവതരിപ്പിക്കുന്നത് അപൂര്‍വമായേ കണ്ടിട്ടുള്ളൂ. അവരുടെ വാക്കുകളിലെ മാന്യതയും ഉദ്ധേശശുദ്ധിയും സത്യസന്ധതയും സമന്വയിക്കുന്നതു നാളിതുവരെ ഞാന്‍ മറ്റൊരു നേതാവില്‍ കണ്ടിട്ടില്ലായിരുന്നു. അതിനു പിന്നാലെ അത്യധികം അപരിഷ്‌കൃതമായി അറപ്പുളവാക്കുന്ന രീതിയില്‍ കുറച്ചു കഴുതപ്പുലികള്‍ തങ്ങളുടെ കഴിവില്ലായ്മ കരഞ്ഞു ബഹളം കൂട്ടി തീര്‍ക്കുന്നത് കണ്ടപ്പോള്‍ കോണ്‍ഗ്രസ്‌ നെഹ്‌റുവില്‍ നിന്നും എത്ര കൊല്ലം പുറകിലാണെന്നു ചിന്തിച്ചു പോയി.

നാട് ശവങ്ങള്‍ കൊണ്ട് അഴുകി നിറഞ്ഞാലും അതില്‍ കടിച്ചു വലിച്ചു വോട്ട് നേടാന്‍ വെമ്ബുന്ന കഴുതപ്പുലിയുടെ മനസ് ഒരു മനുഷ്യന് ഭൂഷണമല്ല. ഉന്നത ജീവിതനിലവാരത്തിലും അത്യാഡംബരത്തിലും ജീവിക്കുന്ന വിഖ്യാത താരം Tom Hanks നും വിദേശ രാജ്യങ്ങളിലെ മന്ത്രിമാര്‍ക്കും കൊറോണ പിടിപെടാമെങ്കില്‍, വിദേശത്ത് വസിക്കുന്ന മലയാളികളെ ഇന്ത്യയിലെത്തിക്കുവാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് തുരങ്കം വെക്കുന്ന ബ്രൂട്ടസ് നും കൊറോണ വരാന്‍ ബുദ്ധിമുട്ടൊന്നുമില്ല എന്നതൊരു ലോകസത്യമാണ്. ശ്രീ. ഷൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും മുന്നില്‍ അങ്ങ് അങ്ങെയേ തന്നെ തോല്‍പ്പിക്കുകയായിരുന്നു.

താഴെ കാണുന്ന ചിത്രം ഞാന്‍ അങ്ങ് ആഭ്യന്തരമന്ത്രി ആയ സമയത്തു ഒപ്പമിരുന്നു എടുത്തതാണ്. അന്നത് നിധിപോലെ സൂക്ഷിച്ചിരുന്ന എന്നോട് എനിക്കിന്ന് തോന്നുന്നത് സഹതാപത്തിലും വിലകുറഞ്ഞതെന്തോ ആണ്. ആരോഗ്യമന്ത്രി അമിതമായി പത്രസമ്മേളനം നടത്തുന്നുവന്നു മറ്റൊരു പത്രസമ്മേളനം നടത്തി അറിയിച്ച അങ്ങേയെ കാണുമ്ബോള്‍ ചെസ്സുകളിയില്‍ തോറ്റ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെ ഓര്‍മ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു. ഇന്ന് ഞാനിതെഴുതുമ്ബോള്‍ അങ്ങ് കോണ്‍ഗ്രസില്‍ തന്നെയാണ് എന്നുള്ളതുകൊണ്ട് അങ്ങ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളുമായും പെരുമാറ്റവുമായും ഒരു താരതമ്യം ചെയ്യതു ആത്മപരിശോധന നടത്തുക എന്നപേക്ഷിക്കുന്നു’

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

8 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

8 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

9 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

10 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

10 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

10 hours ago