entertainment

തീർത്തും സാധാരണക്കാരനായി, ജൂനിയർ പുലിമുരുകനിവിടുണ്ട്, വൈറലായി കുറിപ്പ്

മലയാള സിനിമാചരിത്രത്തിൽ നൂറു കോടി കളക്​ഷൻ നേടിയ ‘പുലിമുരുകനിലെ’ കുഞ്ഞു പുലിമുരുകനായിരുന്നു അജാസ്. സിനിമ റിലീസ് ചെയ്തതോടെ അജാസിനും സൂപ്പർതാര പരിവേഷമാണ് ലഭിച്ചത്. കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ അജാസ് പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു പുലിമുരുകന്റെ സമയത്ത് അജാസ്. പുലിമുരുകനുമുമ്പുതന്നെ അജാസ് കലാലോകത്തേക്ക് പ്രവേശിച്ചിരുന്നു. ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു. ഡാൻസ് പരിശീലകനായ നിയാസിന്റെ ശിക്ഷണത്തിൽ റിയാലിറ്റി ഡാൻസ് ഷോയിൽ മൽസരാർഥിയായിരുന്നു അജാസ്. അരങ്ങിലെത്തിയ അജാസിന് ആരാധകരുമേറെയായി. അങ്ങനെയാണ് വെള്ളിത്തിരയിലേക്കും എത്തുന്നത്.

മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ ആരാധകരെ ത്രസിപ്പിച്ച കിടിലൻ പെർഫോമൻസ് ആയിരുന്നു അജാസിന്റേത്. പുലിമുരുകൻ കൂടാതെ കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചെങ്കിലും പിന്നീട് താരത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.റിയാലിറ്റി ഷോയിൽ അജാസിന്റെ സഹമത്സരാർഥികൾ ആയിരുന്നവരിൽ ചിലർ മറ്റു റിയാലിറ്റി ഷോകളിൽ വീണ്ടും എത്തിയെങ്കിലും അജാസിനെ മാത്രം കണ്ടില്ല.

ഇപ്പോഴിതാ, അജാസിനെ പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. പുലിമുരുകനു ശേഷം അധികം സിനിമയിലൊന്നും കണ്ടിട്ടില്ലാത്ത അജാസ് നിലവിൽ കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണെന്ന് പോസ്റ്റിൽ പറയുന്നു. അജാസിനെപ്പറ്റിയുള്ള കുറിപ്പ് ഇങ്ങനെ.

ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിക്കും. ജൂനിയർ പുലിമുരുകൻ. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല.

മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്.

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളിൽ ‘പുലിയെ കൊല്ലണം’ എന്ന തീഷ്ണത ഇല്ല. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.

എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്. സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായി അവൻ മാറിയിരിക്കുന്നു. അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം. സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി. ഇന്ന് സ്കൂളിൽ വാർഷികം ആയിരുന്നു. അവന് സ്കൂൾ വകയായി ഒരു മൊമെന്റോ കോമ്പ്ലിമെൻറ് ആയി നൽകി. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ. അവന് ഗോഡ്ഫാദർമാരില്ല. ഒരു സാധാരണ കുടുംബാംഗം.

നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്‌നങ്ങൾ നേടട്ടെ. അവൻ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ. അവന്റെ ലോകം വിശാലമാകട്ടെ,’

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

6 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

20 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

41 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

55 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago