entertainment

വീട്ടിലെ അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളാണ് മല്ലിക അമ്മ. ഒരു കൊച്ചമ്മയാണ് എന്നുള്ള ഭാവമില്ല, കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ കൊച്ചുി മക്കളുമായുള്ള സന്തോഷങ്ങളെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ.

ഇപ്പോളിതാ മല്ലികയെക്കുറിച്ചുള്ള കുറിപ്പാണ് വൈറലാവുന്നത്. എൻറെ വല്യമ്മ നല്ലൊരു കുക്കാണ്. വല്യമ്മ ജോലിചെയ്തിരുന്നത് മല്ലിക അമ്മയുടെ വീട്ടിലായിരുന്നു. പുഷ്പ എന്നാണ് വല്ല്യമ്മയുടെ പേര്. പൂജപ്പുര സെൻട്രൽ ജയിലിൻ്റെ അടുത്തുള്ള കുഞ്ഞാലിമൂട് എന്ന സ്ഥലത്തായിരുന്നു മല്ലിക അമ്മയുടെ വീട്. എനിക്കൊരു രണ്ടു വയസ്സുള്ളപ്പോൾ തന്നെ മല്ലിക അമ്മയുടെ വീട്ടിൽ ഞാൻ നിന്നിട്ടുണ്ട്. ഏകദേശം എനിക്ക് അറിവുള്ള പ്രായം വരെയുള്ള കാര്യങ്ങൾ പറയാം. ഒരു എട്ടു വയസ്സുവരെയുള്ള കാര്യങ്ങളൊക്കെ എനിക്ക് ഓർമ്മയുണ്ട്. മല്ലിക അമ്മയുടെ അമ്മയും ഉണ്ട് വീട്ടിൽ അന്ന്. നല്ല പ്രായമായ വണ്ണമുള്ള ഒരു അമ്മൂമ്മ. പിന്നെ സുകുമാരൻ സാറും. ഒരു കൈലിമുണ്ട് ആണ് സാറിൻറെ വേഷം. എപ്പോഴും വീടിൻറെ നടയിൽ പത്രം വായിച്ചിരിക്കും. സ്ഥിരം കട്ടൻ കുടിക്കും. ഡി കട്ടൻ എടുക്ക് എന്ന് അരമണിക്കൂർ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.

അപ്പോൾ മല്ലിക അമ്മ വല്യമ്മയോട് പറയുന്നത് കേൾക്കാം. പുഷ്പ ഒരു കട്ടൻ ഇട്ടെ എന്ന്. ഉടനെ സാർ ചൂടാകും. അതെന്താടി നിനക്ക് അങ്ങ് ഇട്ടാൽ. നിനക്ക് വീട്ടിൽ എന്താ പണി. വലിയ ദേഷ്യക്കാരൻ ആണ് സാർ. പക്ഷേ കുറച്ച്‌ സമയത്തെ കാണൂ. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ഒക്കെ കണ്ടിട്ടും കളിച്ചിട്ടുണ്ട്. വീട്ടിലെ അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളാണ് മല്ലിക അമ്മ. ഒരു കൊച്ചമ്മയാണ് എന്നുള്ള ഭാവം ഒന്നുമില്ല. എനിക്ക് രണ്ടു മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ അവരുടെ ഒക്കെ കൂടെയിരുത്തി ഭക്ഷണം കഴിക്കും ആയിരുന്നു എന്ന് വല്യമ്മ പറഞ്ഞ് അറിവുണ്ട്.

എനിക്ക് ചോറ് വാരി തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആ വീട്ടിൽ ജോലി ചെയ്യുന്നവരൊന്നും പുറമേ ഉള്ളവരല്ല. അവര് അങ്ങനെയല്ല കണക്കാക്കുന്നത്. സ്വന്തക്കാർ എന്ന രീതിയിൽ ആണ് പെരുമാറ്റം. സ്വന്തം വീട് പോലെ തന്നെ കാണാം. പിന്നെ എൻറെ മറ്റൊരു അനുഭവം പറയാം. എനിക്കറിയാവുന്ന ആ കുടുംബം ഇങ്ങനെ തന്നെയാണ്. ഇവർക്കിടയിൽ ജാതിയും മതവും ഒന്നുമില്ല. എല്ലാവരും മനുഷ്യർ ആണ്. പൃഥ്വിരാജ് അനീതിക്കെതിരെ ഉറക്കെ സംസാരിക്കുന്നുണ്ടെങ്കിൽ അത് നട്ടെല്ല് പണയം വെക്കാത്ത അച്ഛനിൽ ജനിച്ചത് കൊണ്ടാണ്. അയാൾ ഇനിയുമുറക്കെ സംസാരിക്കും. വർഗ്ഗീയവാദം കണ്ടാൽ എതിർക്കും. ചോര തുടിക്കും. അദ്ദേഹം യഥാർത്ഥ മനുഷ്യനാണ്. അത് കണ്ട വർഗീയവാദികളുടെ മൂത്രത്തിൽ പിഴച്ച്‌ ഉണ്ടായ സന്തതികൾക്ക് കുരു പൊട്ടുന്നു ഉണ്ടെങ്കിൽ മാറിയിരുന്നു കുറച്ച്‌ ചാണകം വാരി തിന്ന് മൂത്രം കുടിക്ക്. അദ്ദേഹത്തിനൊപ്പം ആണ് ഞാൻ.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

7 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

8 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

9 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago