entertainment

എന്തിനാ ഇങ്ങനെ വേദന തിന്നിക്കുന്നത് ദൈവമേ എന്ന് പ്രാർത്ഥിച്ചു, വേദനകൾ ഇല്ലാത്ത ലോകത്ത് സന്തോഷത്തോടെ ജീവിക്കട്ടെ

മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് ശരണ്യ. നാടൻ വേഷങ്ങളിൽ ശാലീന സുന്ദരിയായി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ കടന്നുകൂടിയ താരം. ഒരുകാലത്ത് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ വില്ലത്തിയായും ശരണ്യ തിളങ്ങിയിട്ടുണ്ട്. 2012ൽ തന്റെ കരിയറിൽ ഏറ്റവും തിളങ്ങി നിൽക്കവെയാണ് തലവേദനയുടെ രൂപത്തിൽ ട്യൂമർ ശരണ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. തെലുങ്കിൽ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയമാണ് ശക്തമായ തലവേദന ഉണ്ടാകുന്നത്. തുടർന്ന് ഡോക്ടറെ കണ്ട ശേഷം മൈഗ്രേയ്‌നുള്ള മരുന്ന് രണ്ട് മാസം കഴിച്ചു. 2012ൽ ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞു വീണു. തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചതോടെയാണ് നടിക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഈ ലോകത്തോട് വിട പറഞ്ഞത്. ശരണ്യ ജീവിതത്തിലനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സഞ്ജു എന്നയാൾ പങ്കുവെച്ച പോസ്റ്റ് വൈറലാവുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു മരണത്തിൽ സന്തോഷിക്കുക എന്നത് വലിയ തെറ്റാണ് എന്ന പൂർണ ബോധ്യത്തോടെ ഞാൻ ഈ മരണത്തിൽ സന്തോഷിക്കുന്നു. പണ്ട് സൂര്യ ടിവിയിൽ സീരിയൽ കാണുമ്പോൾ തോന്നിയ ഒരിഷ്ടം. അന്നത്തെ പ്രായത്തിൽ തോന്നിയ ഒരു ക്രഷ്. പിന്നീട് ചോട്ടാ മുംബൈയിൽ ലാലേട്ടന്റെ അനിയത്തി ആയപ്പോൾ ആ ഇഷ്ടം കൂടി. പിന്നെ അറിഞ്ഞു ക്യാൻസറാണെന്ന്. ഭർത്താവ് ഇട്ടിട്ട് പോയി, മുടി പോയി, വേദനയിലൂടെ ആണ് ജീവിതം എന്നൊക്കെ. ക്യാൻസർ മാറി എന്ന് കേട്ടപ്പോൾ സന്തോഷിച്ചു.

പിന്നീട് അവർ ഒരു യൂട്യൂബ് തുടങ്ങിയപ്പോൾ ഞാൻ വെറുതേ സബ്സ്ക്രൈബ് ചെയ്തു. കുക്കിങ് വീഡിയോസ് ഞാൻ കാണാറില്ലെങ്കിലും വെറുതേ ഓപ്പൺ ചെയ്തുവെക്കും. എന്റെ ഒരു വ്യൂ അവർക്ക് കൂടുതൽ കിട്ടിക്കോട്ടേ എന്ന് കരുതി. അവരുടെ ആരോഗ്യം കുറഞ്ഞു വരുന്നത് വർഷങ്ങളായി കുറഞ്ഞു വരുന്നതും ഞാൻ കണ്ടു. ഇപ്പൊ അടുത്ത് വീണ്ടും അസുഖമാണ് എന്ന് അറിഞ്ഞപ്പോൾ “എന്തിനാ ഇങ്ങനെ വേദന തിന്നിക്കുന്നത് ദൈവമേ ” എന്ന് പ്രാർത്ഥിച്ചു. അവർ പോയി. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്. സന്തോഷത്തോടെ അവിടെ ജീവിക്കട്ടെ

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

11 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

16 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

45 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

54 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago