topnews

മദ്യപിച്ചു നിലത്ത് വീണ്‌ ഫ്രീക്കത്തി, എത്തിയത് രഹസ്യ കേന്ദ്രത്തിൽ നിന്ന്

ലഹരിയുടെ പിടിയിൽ അകപെടുകയാണ് കേരളത്തിലെ പെൺകുട്ടികൾ ,ഈ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ഒരു വീഡിയോ ആണിത്,ഇത് മദ്യപിച്ചു ലക്ക് കേട്ട് ഇരുട്ടിന്റെ മറവിൽ ബോധം പോലും നഷ്ടപെട്ട വിധത്തിലാണ് പെൺകുട്ടികളെ കാണിക്കുന്നത്,കൂലി പണി എടുത്തു പെൺകുഞ്ഞുങ്ങളെ ദൂരെ സ്ഥലങ്ങളിൽ പഠിക്കാൻ വിടുന്ന ഓരോ മാതാ പിതാക്കളും കാണണം ഈ വീഡിയോ എന്ന തലകെട്ടിൽ വന്ന വിഡിയിൽ ആണ് ലഹരിയിൽ ആറാടുകയാണ് പെൺകുട്ടികൾ എന്നത് എന്ന് വ്യകതമാകുന്നത് .മദ്യവും ലഹരി ഉപയോഗവും സമൂഹത്തിൽ വൻ വിപത്ത്‌ ആയിരിക്കും സൃഷ്ടിക്കുക,രക്ഷിതാക്കൾ ഇത് തിരിച്ചറിയാതെ പോകുകയാണെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ നമുക് നഷ്ടപോഏടുക ആയിരിക്കും ചെയുക.

അച്ഛനമ്മമാർ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിരീക്ഷിക്കപ്പെടുന്നുവെന്നത് കുട്ടികൾക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ അവരുടെ ശ്രദ്ധയിൽ പെടാതെ വേണം ഇതു ചെയ്യാൻ. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, കേ ൾക്കുന്ന പാട്ടുകൾ, കാണുന്ന സിനിമ, എല്ലാത്തിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്.

ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താൻ സാധിക്കും. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്നിരിക്കും. ടോയ്‌ലെറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോൾ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക.

കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്‌റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോൾ ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകുമ്പോൾ ഹെറോയ്ൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപം ശ്രദ്ധ.

കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ചിലർ അന്തർമുഖരാകും. സാമൂഹികമായ ഇടപെടലുകൾ കുറച്ച്, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടും. അകാരണമായ കോപം, തർക്കുത്തരം, ബഹളം, വിഷാദം എല്ലാം ലക്ഷണങ്ങളാകാം. കൂട്ടുകെട്ടിലും വ്യത്യാസങ്ങൾ അനുഭവപ്പെടാം. മുതിർന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുക.

കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക. അത് കൂടുതൽ ദൂഷ്യമേ ചെയ്യൂ. ‘മയക്കുമരുന്ന് ഉപയോഗിക്കുന്നത് തലച്ചോറിന് ചീത്തയാണ്, അത് കുട്ടിയുടെ ജീവനെടുക്കും’ എന്നൊക്കെയുള്ള ഉപദേശം കൊണ്ട് അവർ നേർവഴിക്ക് വന്നുകൊള്ളുമെന്നു കരുതരുത്. ലഹരി നൽകുന്ന കൂട്ടുകാർ അവരോട് പറയുന്നത് ‘നീട്ടിക്കിട്ടുന്നത് യൗവനമല്ലല്ലോ, വാർധക്യമല്ലേ. പിന്നെ എന്തിനാണ് ഈ സന്തോഷം വേണ്ടെന്നു വയ്ക്കുന്നത്’ എന്ന തരത്തിലാണ്.

ഇന്റർനെറ്റിലും മൊബൈലിലും ലഹരിയെ വാഴ്ത്തിപ്പാടുന്ന മെസേജുകളും ചിത്രങ്ങളും ഗാനങ്ങളും വരുമ്പോൾ അവരുടെ മനസ്സും അതിന്റെ പുറകെ പോകാം. കാണുന്ന സിനിമകളിൽ കൈയിൽ മദ്യക്കുപ്പിയും വിരലുകൾക്കിടയിൽ കഞ്ചാവുമായി സൂപ്പർതാരം നിൽക്കുന്നത് കാണുമ്പോൾ കുട്ടികൾക്ക് അനുകരിക്കാൻ തോന്നും. അതുകൊണ്ട് ഒരു മനഃശാസ്ത്രജ്ഞനെ കണ്ട് ആവശ്യമായ കൗൺസലിങ് നടത്തുക. മരുന്നുപയോഗിച്ചുള്ള ചികിൽസ ആവശ്യമാണോയെന്ന് ഡോക്ടറോട് ചോദിക്കാം.

കുട്ടികളിലെ ലഹരിയുടെ ഉപയോഗം തുടക്കത്തിലേ ക ണ്ടെത്താൻ മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും സാധിക്കണം. പണം സമ്പാദിക്കാനുള്ള എളുപ്പവഴി കൂടിയാണവർക്ക് ലഹരി. ആവശ്യക്കാർക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന കാരിയേഴ്സ് ആയി മാറുന്നതിനു മുൻപേ അവരെ രക്ഷിക്കണം. അതിന് ഫലപ്രദമായ ബോധവത്കരണ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.ലഹരി സമൂഹത്തിന് ദോഷം ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ച് മാത്രമാണ് ചർച്ചകൾ നടക്കുന്നത്. അതിലുപരി, അതൊരു രോഗമാണെന്ന് തിരിച്ചറിയണം. രോഗത്തിന് ആവശ്യം ചികിൽസയാണ്.

മക്കൾ ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിപ്പെട്ടാൽ ആവശ്യമായ ചികിൽസ നൽകുക. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറവാണെങ്കിലും ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും അതിലേക്ക് പോകാനുള്ള പ്രവണത അവരിലാണ് കൂടുതൽ. കഞ്ചാവ് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം അച്ഛനെ ലൈംഗികാസക്തിയോടെ സമീപിച്ച മകളെ ചികിൽസയ്ക്ക് എത്തിച്ചതും കേരളത്തിൽതന്നെ. ലഹരിയുടെ ഉൻമാദത്തിൽ സ്വയം മറന്ന് കൊലപാതകം, ബലാൽസംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനും പലരും മടിക്കില്ല. ഒട്ടേറെ ക്രിമിനൽ കേസുകളുടെ പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യമുണ്ട്.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്നത് എ ളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. ആവശ്യക്കാർ ഇല്ലാതായാൽ ഈ വിപത്ത് തനിയെ ഇല്ലാതാകും. ചെറുപ്രായത്തിലേ കുട്ടികൾക്ക് ആവശ്യമായ ബോധവൽകരണം കൊടുക്കേണ്ടതുണ്ട്. അവരുടെ ശ്രദ്ധ മറ്റ് പ്രവർത്തനങ്ങളിലേക്കു തിരിച്ചുവിടുന്നത് ഫലവത്തായ മാർഗമാണ്. ലഹരിക്കെതിരെയുള്ള മികച്ച മറുമരുന്നാണ് സ്പോർട്സ്. ആരോഗ്യം നിലനിർത്തുന്നതിനൊപ്പം കുട്ടികളുടെ ശരീരവും മനസ്സും അലസമാകാതിരിക്കാനും ഇത് സഹായിക്കും.

തിയറ്ററുകളിൽ പുകയിലയ്ക്കെതിരെയുള്ള ബോധവൽകരണം പോലും പേടിയിലൂടെയാണ് നടത്തുന്നത്. കുട്ടികളുടെ അടുത്ത് ഈ രീതി ഫലപ്രദമാകില്ല. ഇത്തരം ബോധവൽകരണങ്ങളെ മറികടക്കുന്ന തരത്തിലുള്ള ബ്രെയിൻവാഷിങ് നടത്താൻ ലഹരി മാഫിയയ്ക്ക് സാധിക്കുന്നു. അതിനാൽ, അവരുടെ ഉള്ളിൽ തറയ്ക്കുന്ന തരത്തിലുള്ള ബോധവൽകരണപരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ലഹരിയെന്താണെന്ന് പുറംലോകത്തുനിന്ന് അറിഞ്ഞുതുടങ്ങുന്നതിനു മുൻപേ അതിന്റെ ദൂഷ്യവശങ്ങൾ കുട്ടികളെ പഠിപ്പിക്കണം. സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ലഹരിക്കെതിരെയുള്ള ബോധവൽകരണവും ഉൾപ്പെടുത്തണം.

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

38 seconds ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

19 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

35 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

55 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

56 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago